Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനാകുന്നു; വധു പ്രഭുവിന്റെ മകൾ

text_fields
bookmark_border
സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനാകുന്നു; വധു പ്രഭുവിന്റെ മകൾ
cancel

സൂപ്പർ ഹിറ്റ് ചിത്രം മാർക്ക് ആന്റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനാകുന്നു. നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയാണ് വധു. ഇരുകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഡിസംബർ 15 ന് വിവാഹിതരാകുമെന്നാണ് തമിഴ് മാധ്യമങ്ങൾ നൽകുന്ന വിവരം. എന്നാൽ വിവാഹത്തെക്കുറിച്ച് താരങ്ങളോ കുടുംബാംഗങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിശാലിനെ കേന്ദ്രകഥാപാത്രമാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി വൻ വിജയമായിരുന്നു. ടൈം ട്രാവൽ വിഭാഗത്തിൽപ്പെടുന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. വിശാലിനെ കൂടാതെ എസ്. ജെ സൂര്യ, സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അജിത് ചിത്രം എ.കെ 63 ആണ് ആദിക്കിന്റെ ഏറ്റവും പുതിയ ചിത്രം. എർലന്റ് കുമാർ ആണ് ചിത്രം നിർമിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - director Adhik Ravichandran to marry veteran Tamil hero's daughter on this date?
Next Story