ദേ പുട്ടിൽ കുട്ടി ഷെഫായി ദിലീപിന്‍റെയും കാവ്യയുടെയും മകൾ 'മാമാട്ടി'; വൈറലായി വിഡിയോ
text_fieldsമലയാള സിനിമയിലെ പ്രിയ താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിക്ക് സോഷ്യൽ മീഡിയയിൽ വൻ ആരാധകവൃന്ദമാണുള്ളത്. താരകുടുംബത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളും പുറത്തുവരുമ്പോഴെല്ലാം വളരെ പെട്ടെന്നാണ് അവ ഇൻറർനെറ്റിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ ഒരു ക്യൂട്ട് വിഡിയോയാണ് സോഷ്യൽ മീഡിയയുടെയും സിനിമാ പ്രേമികളുടെയും മനം കവരുന്നത്.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത റസ്റ്റോറന്റ് ശൃംഖലയായ 'ദേ പുട്ടി'ന്റെ പുതിയ ബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ തമിഴിലും മലയാളത്തിലുമുള്ള പ്രശസ്തരായ താരങ്ങൾ പങ്കെടുത്തു. ദിലീപ് കാവ്യ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയും ഉദ്ഘാടന ചടങ്ങിൽ സജീവമായിരുന്നു. ഇപ്പോഴിതാ ചെന്നൈയിലെ റസ്റ്റോറന്റിൽ നിന്നുള്ള മാമാട്ടിയുടെ ഏറ്റവും പുതിയൊരു വിഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് കാവ്യ മാധവൻ.
കിച്ചണിൽ ഒരു കുട്ടി ഷെഫായി ഐസ് ടീ ഉണ്ടാക്കുന്ന തിരക്കിലാണ് മഹാലക്ഷ്മി എന്ന മാമാട്ടി. 'ഐസ് ടീ സ്പെഷ്യലിസ്റ്റ്' എന്ന അടിക്കുറിപ്പോടെയാണ് കാവ്യ ഈ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. താൻ തയാറാക്കിയ ഐസ് ടീ അച്ഛൻ ദിലീപിനാണ് മാമാട്ടി കൊണ്ടുപോയി നൽകുന്നത്. അത് കുടിച്ച് സൂപ്പർ എന്ന് പറഞ്ഞ് മകളെ ദിലീപ് അഭിനന്ദിക്കുന്നതും കാണാം. വളരെപെട്ടന്നാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.
ദേ പുട്ടിന്‍റെ ഉദ്ഘാടന വേളയിൽ പ്രശസ്ത മലയാളി താരങ്ങളായ ഷീല, ശാരദ, സീമ എന്നിവരും ഒപ്പം രാധിക ശരത്കുമാർ, മീന, പ്രശസ്ത കൊറിയോഗ്രാഫർ കലാ മാസ്റ്റർ, നടൻ റിയാസ് ഖാൻ തുടങ്ങിയ വൻ താരനിര തന്നെ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

