ധർമേന്ദ്ര വെന്റിലേറ്ററിലല്ല, സുഖം പ്രാപിച്ചുവരികയാണ്; അഭ്യൂഹങ്ങൾ തള്ളി കുടുംബം
text_fieldsബോളിവുഡിലെ മുതിർന്ന നടൻ ധർമേന്ദ്ര അതിഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്നുമുള്ള അഭ്യൂഹങ്ങൾ തള്ളി അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ.
ധർമേന്ദ്രയെ ഒരാഴാചയായി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും നടനുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞു.
തിങ്കളാഴ്ചയാണ് നടന്റെ ആരോഗ്യനില അതിഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നുമുള്ള റിപ്പോർട്ടുകൾ പ്രചരിച്ചത്. എന്നാൽ നടനുമായി അടുത്ത ബന്ധമുള്ള സണ്ണി ഡിയോൾ ഈ റിപ്പോർട്ടുകൾ തള്ളി. ''വെന്റിലേറ്റർ വാർത്തകളൊക്കെ വ്യാജമാണ്. ധർമേന്ദ്ര ഒരാഴ്ചയായി ആശുപത്രിയിലാണ്. എന്നാൽ വെന്റിലേറ്ററിലല്ല''-എന്നാണ് മകൻ സണ്ണി ഡിയോൾ മാധ്യമങ്ങളോട് പറഞ്ഞത്.
സണ്ണി ഡിയോൾ ധർമേന്ദ്രയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കുടുംബം മുഴുവൻ ആശുപത്രിയിലെത്തും. ഇപ്പോൾ നിരീക്ഷണത്തിലാണെന്നും സണ്ണി ഡിയോൾ പറഞ്ഞു.
ഒക്ടോബർ 31നാണ് പതിവു ചെക്കപ്പിനായി ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട ഒരുസാഹചര്യവുമില്ലെന്നും പതിവു മെഡിക്കൽ പരിശോധനകൾക്കായാണ് നടനെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും വ്യക്തമാക്കി. ശ്വാസതടസ്സം മൂലമാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു പോലും വാർത്തകൾ പ്രചരിച്ചു.
ഈ ഡിസംബറിൽ 90 വയസ് തികയുന്ന ധർമേന്ദ്ര ഇപ്പോഴും സിനിമയിൽ സജീവമാണ്. ശ്രീറാം രാഘവന്റെ 'ഇക്കിസ്' ആണ് പുറത്തിറങ്ങാനിരിക്കുന്നത്. അഗസ്ത്യ നന്ദയും ജയ്ദീപ് അഹ്ലാവത്സും അഭിനയിക്കുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

