Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘എടാ ഞാൻ നിന്നേക്കാൾ...

‘എടാ ഞാൻ നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ്’; സിനിമ ബന്ധംവെച്ച് വോട്ട് വേ​ണ്ടെന്ന് പറഞ്ഞ പിഷാരടിക്ക് ധർമജന്റെ മറുപടി

text_fields
bookmark_border
‘എടാ ഞാൻ നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ്’; സിനിമ ബന്ധംവെച്ച് വോട്ട് വേ​ണ്ടെന്ന് പറഞ്ഞ പിഷാരടിക്ക് ധർമജന്റെ മറുപടി
cancel

കൊച്ചി: നടനും പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥിയുമായ രമേശ് പിഷാരടിക്ക് ആശംസയുമായി നടനും സുഹൃത്തുമായ ധർമജൻ ബോൾഗാട്ടി. സമൂഹമാധ്യമത്തിൽ ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് ധർമജന്റെ കുറിപ്പ്. നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘ വീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകനെന്ന് ധർമജൻ കുറിച്ചു. സിനിമ ബന്ധം വെച്ച് തനിക്ക് വോട്ട് വേ​ണ്ടെന്ന് പിഷാരടി പറഞ്ഞെന്നും എന്നാൽ ‘എടാ ഞാൻ നിന്നേക്കാൾ മുമ്പ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ്’ എന്ന് പറഞ്ഞതായും ധർമജൻ പറയുന്നു.

ധർമജന്റെ കുറിപ്പ് വായിക്കാം...

പിഷാരടി എന്നോട് പറഞ്ഞത് സിനിമ ബന്ധം വെച്ച് എനിക്ക് വോട്ട് വേണ്ട…

അപ്പൊ ഞാൻ പറഞ്ഞു ‘‘എടാ ഞാൻ നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ്’’.

പിന്നെ ഞാൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കുകയും ചെയ്യും. അവനെ കണ്ടില്ലല്ലോ അവനെവിടെയെന്ന്. എന്നിരുന്നാലും ഞങ്ങൾ നാദിർഷ, കോട്ടയം നസീർ, കലാഭവൻ ഷാജോൺ, കലാഭവൻ ജിന്റോ, ഹരി പി. നായർ ഞങ്ങൾ ഒരുമിച്ച് പാലക്കാട് എത്തി ഒരു സ്റ്റേജ് ഷോ ചെയ്തു. പൊളിച്ചടക്കി ഞങ്ങൾ തിരിച്ചുവന്നു. നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘ വീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ സ്‌നേഹത്തോടെ പിഷൂന്റെ സ്വന്തം ധർമ്മജൻ ബോൾഗാട്ടി.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പിഷാരടിക്ക് പിന്തുണയുമായി ധർമജനും നിരന്തരം ഒപ്പമുണ്ടായിരുന്നു. പിഷാരടിക്ക് ദീർഘവീഷണമുണ്ട്. വിദ്യാഭ്യാസമുണ്ട്. എല്ലാവരോടും പെരുമാറാൻ അറിയാം. പാലക്കാട് അവൻ ജനിച്ചുവീണ സ്ഥലമാണ്. എല്ലാവരുമായി ബന്ധമുണ്ട്. യു.ഡി.എഫിന് ഇത്തവണയുള്ള ആധികാരികതയും കൂടിയാവുന്നതോടെ പിഷാരടിക്ക് തന്നെ പാലക്കാട് കിട്ടും. വിവാദങ്ങൾ വന്നതു ഗുണം ചെയ്യുമെന്നും ധർമജൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Pisharodydharmajan bolgattyUDFKerala Assembly Election 2026
News Summary - dharmajan bolgatty wishes his friend and udf candidate ramesh pisharody
Next Story