Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കൾ സാക്ഷി; അനുജക്ക് താലിചാർത്തി ധർമജൻ ബോൾഗാട്ടി

text_fields
bookmark_border
മക്കൾ സാക്ഷി; അനുജക്ക് താലിചാർത്തി ധർമജൻ ബോൾഗാട്ടി
cancel

നടൻ ധർമജൻ ബോൾഗാട്ടിയും അനുജയും നിയമപരമായി വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധർമജൻ അനുജയുടെ കഴുത്തിൽ താലി ചാർത്തിയത്. നേരത്തേ വിവാഹിതരായിരുന്നുവെങ്കിലും ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. അത് പിന്നീട് പലയിടങ്ങളിലും പ്രശ്നമായി വന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റർ ചെയ്യാൻ ആലോചിച്ചത്. അനുജയുമായി ഒളി​ച്ചോടി ഒരു ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ നടത്തുകയായിരുന്നു. 16 വർഷമായി ഇരുവരും ഒന്നിച്ചിട്ട്.രണ്ട് പെൺമക്കളാണ് ഇരുവർക്കും. വേദയും വൈഗയും.

വീണ്ടും വിവാഹം കഴിച്ച ധർമജനും അനുജക്കും നിരവധി പേർ ആശംസകൾ നേർന്നു.

മിമിക്രി വേദികളിലൂടെയാണ് ധർമജൻ ബോൾഗാട്ടി കലാരംഗത്ത് സജീവമായത്. പാപ്പി അപ്പച്ച ആണ് ആദ്യസിനിമ. പാച്ചുവും കോവാലനും, ഓർഡിനറി, ചാപ്റ്റേഴ്സ്, ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്, അരികിൽ ഒരാൾ, വസന്തത്തിന്റെ കനൽവഴികളിൽ, ഒന്നും മിണ്ടാതെ, അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, പവി കെയർടേക്കർ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും പ​ങ്കെടുത്തു.

ഇന്ന് രാവിലെയാണ് ധർമജൻ വിവാഹത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. ''എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30നും 10.30നും ഇടയിൽ.എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം.''-എന്നാണ് ധർമജൻ ഫേസ്ബുക്കിൽ കുറിച്ചത്. പിഷാരടിയാണ് വിവാഹം രജിസ്റ്റർചെയ്യാൻ സമ്മർദം ചെലുത്തിയതെന്നും ധർമജൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dharmajan Bolgatti and Anuja got married again
Next Story