ധനുഷിന്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹം: ടി.വി.കെ-ഡി.എം.കെ വാക്പോര്
text_fieldsചെന്നൈ: നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന സാധ്യതകളെച്ചൊല്ലി തമിഴ്നാട്ടിൽ ടി.വി.കെയും ഡി.എം.കെയും തമ്മിൽ വാക്പോര്. ധനുഷിന്റെ ആരാധക സംഘടന ‘ധനുഷ് നർപ്പണി ഇയക്കം’ എന്ന പേര് സ്വീകരിച്ചതാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. ആരാധക സംഘടനയുടെ നേതൃത്വത്തിൽ ക്ഷേമപ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്തു. എന്നാൽ, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് താരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പുതുതായി ആരെത്തിയാലും ടി.വി.കെക്ക് ആശങ്കയില്ലെന്ന് മന്ത്രി ആധവ് അർജുന പറഞ്ഞു. ഡൽഹിയിൽനിന്ന് ആരെ കൊണ്ടുവന്നാലും തങ്ങളെ ബാധിക്കില്ലെന്നും 2029ൽ പ്രധാനമന്ത്രി ആരാകണമെന്ന് ടി.വി.കെ സഖ്യം തീരുമാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ധനുഷിന്റെ രാഷ്ട്രീയ പ്രവേശന സാധ്യതയിൽ ടി.വി.കെക്ക് ഭയമാണെന്നായിരുന്നു ഡി.എം.കെയുടെ മറുപടി. ഭയമുള്ളവരാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് മുൻ മന്ത്രി ശേഖർബാബു വിമർശിച്ചു.

