Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഎന്റെ ഭർത്താവ് യഥാർഥ...

എന്റെ ഭർത്താവ് യഥാർഥ ഇന്ത്യൻ മുസ്ലിമാണ്; 'ലവ് ജിഹാദ്' പരാമർശത്തിന് മറുപടിയുമായി നടി ദേവോലീന

text_fields
bookmark_border
Devoleena Bhattacharjee responds to love jihad comment About her marriage
cancel

ന്റെ ഭർത്താവ് യഥാർഥ ഇന്ത്യൻ മുസ്ലിമാണെന്ന് നടി ദേവോലീന. ലവ് ജിഹാദ് എന്ന് വിളിച്ച് പരിഹസിച്ചവർക്കായിരുന്നു നടിയുടെ മറുപടി. വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ പശ്ചാത്തലത്തിലായിരുന്നു നടിക്കെതിരെയുളള വിമർശനം. താനും ഭർത്താവും നേരത്തെ തന്നെ ചിത്രം കണ്ടുവെന്നും തങ്ങൾക്ക് ഇഷ്ടമായെന്നും ദേവോലീന ട്വീറ്റ് ചെയ്തു. ചിത്രം കാണാൻ ദേവോലീനയേയും ക്ഷണിക്കു എന്നുള്ള കമന്റിനായിരുന്നു നടിയുടെ മറുപടി.

'സിനിമ കാണാൻ എന്നെ ക്ഷണിക്കേണ്ട കാര്യമല്ല.ഞാനും എന്റെ ഭർത്താവും ചിത്രം കണ്ടു. ഞങ്ങൾക്ക് രണ്ടുപേർക്കും സിനിമ ഇഷ്ടപ്പെട്ടു.ഒരു യഥാർഥ ഇന്ത്യൻ മുസ്ലിമിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?. അദ്ദേഹം അങ്ങനെയുള്ള ആളാണ്. ശരിയും തെറ്റും തിരിച്ചറിയാനും തെറ്റായ കാര്യങ്ങൾക്കെതിരെ നിലപാടെടുക്കാൻ കഴിയുന്ന ഒരാളാണ് എന്റെ ഭർത്താവ്- ദേവോലീന കുറിച്ചു.

ഭർത്താവ് ഷാൻവാസ് ഷെയ്ഖിനോടൊപ്പ് ദി കേരള സ്റ്റോറി കാണാൻ പോയതിനെ കുറിച്ച് നടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. എന്റെ ഭർത്താവ് ഒരു മുസ്ലീം ആണ്. അദ്ദേഹം എന്നോടൊപ്പം കേരള സ്റ്റോറി കാണാൻ വന്നു. സിനിമയെ അഭിനന്ദിച്ചു. ചിത്രത്തെ വിമർശിക്കുകയോ അത് തന്റെ മതത്തിന് എതിരാണെന്നോ അദ്ദേഹത്തിന് തോന്നിയില്ല. അങ്ങനെയായിരിക്കണം ഓരോ ഇന്ത്യക്കാരനും- നടി ട്വീറ്റ് ചെയ്തു

Show Full Article
TAGS:The Kerala Story
News Summary - Devoleena Bhattacharjee responds to love jihad comment About her marriage
Next Story