ആരോപണ വിധേയർ മത്സരിക്കുന്നുണ്ടെങ്കിൽ അമ്മയിലെ അംഗങ്ങൾക്ക് വോട്ട് ചെയ്ത് തോൽപ്പിക്കാൻ അവകാശമുണ്ട് -ദേവൻ
text_fieldsകൊച്ചി: ‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരത്തിൽ ഉറച്ചു നിൽക്കുന്നതായി നടൻ ദേവൻ. മോഹൻലാൽ മാറിനിൽക്കുന്ന സാഹചര്യത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. പൊരുതാനാണ് തീരുമാനമെന്നും ജയപരാജയങ്ങൾ രണ്ടാമതാണെന്നും അദ്ദേഹം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജഗദീഷ് പിന്മാറുന്നുവെന്ന വാർത്ത കണ്ടു, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. 80 ശതമാനം അംഗങ്ങളുമായി സംസാരിച്ചു. എല്ലാവരും താൻ മത്സരിക്കുന്നതിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. ആരോപണ വിധേയർ മത്സരിക്കുന്നുണ്ടെങ്കിൽ അമ്മയിലെ അംഗങ്ങൾക്ക് വോട്ട് ചെയ്ത് തോൽപ്പിക്കാൻ അവകാശമുണ്ട്. ദിലീപിനെ നിയമം പോലും നോക്കാതെ ആണ് പുറത്താക്കിയത്. പ്രഫഷനൽ ബന്ധം കൊണ്ട് അധികാരം ലഭിക്കില്ല. സിദ്ദിഖ് ആരോപണം വന്ന ഉടൻ രാജിവെച്ചു. ഇടവേള ബാബു, വിജയ് ബാബു എന്നിവരും രാജിവെച്ചു.
ജഗദീഷ് മാറികൊടുക്കുന്ന സ്ഥാനത്ത് ശ്വേത മേനോൻ വന്നാൽ അത് ശ്വേത മേനോനു നാണക്കേട് ആണ്. പുരുഷന്മാർ മാറി നൽകുന്ന സ്ഥാനത്തല്ല സ്ത്രീകൾ വരേണ്ടത്. വാർത്തസമ്മേളനത്തിന് ഒപ്പം വരാമെന്ന് ഏറ്റ ചിലർ അവസാനനിമിഷം പിന്മാറി. മാധ്യമങ്ങളെ കാണരുതെന്ന് ആരോ ആവശ്യപ്പെട്ടെന്നാണ് പറയുന്നത്.
അമ്മ സ്വകാര്യ പ്രസ്ഥാനമാണെന്നും അവിടത്തെ കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതല്ലെന്നുമാണ് അവരുടെ നിലപാട്. എന്നാൽ, തങ്ങൾ ഇവിടെ ഇരിക്കുന്നതിന് കാരണം ജനങ്ങളാണ്. അതിനാൽ അമ്മയിലെ കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതാണ്. അവരിലേക്ക് വിവരങ്ങളെത്തിക്കുന്നത് മാധ്യമങ്ങളാണ്. അതിനുള്ള തന്റെ അവകാശം തടയാനാകില്ല. ഇതിന്റെ പേരിൽ നോമിനേഷൻ റദ്ദാക്കുന്ന സാഹചര്യമുണ്ടായാൽ നിയമപരമായി നേരിടും ദേവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

