Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഭീഷ്മപര്‍വ്വം' തിരക്കഥാകൃത്തും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു; നായകന്‍ മോഹന്‍ലാൽ അല്ല, വെളിപ്പെടുത്തി ദേവദത്ത് ഷാജി

text_fields
bookmark_border
Devadath Shaji
cancel

സംവിധായകൻ ബി. ഉണ്ണികൃഷ്ണനൊപ്പമുള്ള പുതിയ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് 'ഭീഷ്മപര്‍വ്വം' സഹരചയിതാവ് ദേവദത്ത് ഷാജി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയും എഴുത്തും പുരോഗമിക്കുന്നതേയുളളൂവെന്നും നായകനെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ദേവദത്ത് ഫേസ്ബുക്കിൽ കുറിച്ചു.

'ശ്രീ. ബി.ഉണ്ണികൃഷ്ണൻ സർ സംവിധാനം ചെയ്യുന്ന, എന്റെ തിരക്കഥയിൽ ഒരുങ്ങുന്ന അടുത്ത ചിത്രത്തിന്റെ എഴുത്തും ചർച്ചകളും പുരോഗമിക്കുന്നതേയുള്ളു. ചിത്രത്തിലെ നായകനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണ്'- എന്നാണ് ദേവദത്ത് പറഞ്ഞത്.

കഴിഞ്ഞ ദിവസം ബി. ഉണ്ണികൃഷ്ണനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദേവദത്ത് തന്റെ പുതിയ പ്രൊജക്ടിനെ കുറിച്ച് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് നായകനുമായി ബന്ധപ്പെട്ട് ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. മോഹൻലാലിന്റെ പേരാണ് ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ ചർച്ച കനത്തതോടെയാണ് വ്യക്തതയുമായി തിരക്കഥാകൃത്ത് രംഗത്തെത്തിയത്.


'ഭീഷ്മ പർവ്വം' തിരക്കഥാകൃത്ത് ദേവദത്ത് ഷാജിക്കൊപ്പമുള്ള സിനിമയിലെ നായകൻ ആരെന്നതിൽ തീരുമാനമായിട്ടില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു. 'എഴുത്ത് നടക്കുന്നതേയുള്ളൂ. സിനിമയിലെ നായകൻ, മറ്റു കഥാപാത്രങ്ങൾ, ടൈറ്റിൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. കുടുംബ പശ്ചാത്തലത്തിൽ വൈകാരിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന കഥയാണ് സിനിമയുടേത്. ആദ്യ ഘട്ട രചനയിലാണ് ഇപ്പോൾ.ഒന്നര വർഷത്തോളമായി ഞാനും ദേവദത്ത് ഷാജിയും ഈ സിനിമയുടെ ജോലിയിലാണ്'- ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Devadath Shaji About Mohanlal and B. Unnikrishnan Movie
Next Story