Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരവിന്ദ് സ്വാമി എന്റെ മകൻ, ജനിച്ചപ്പോൾ ദത്ത് കൊടുത്തു! വെളിപ്പെടുത്തലുമായി നടൻ ഡൽഹി കുമാർ

text_fields
bookmark_border
Delhi Kumar Breaks Silence About Aravind Swamy Is My Son
cancel

മണിരത്നം സിനിമകളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് അരവിന്ദ് സ്വാമി. തലമുറ വ്യത്യാസമില്ലാതെ റോജയും‘ബോംബെയുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കാഴ്ചക്കാരെ നേടുന്നുണ്ട്. സിനിമയിൽ നിന്ന് ഇടവേള എടുത്ത നടൻ തനിഒരുവൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങി എത്തി. മണിരത്നം ചിത്രങ്ങളിലൂടെയാണ് ഇന്നും അരവിന്ദ് സ്വാമിയുടെ പേര് ചർച്ചയാവുന്നത്.

ഇപ്പോഴിതാ അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഡൽഹി കുമാർ. ഒരു തമിഴ് മധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനിച്ചയുടനെ അരവിന്ദ് സ്വാമിയെ സഹോദരിക്ക് ദത്ത് നൽകിയെന്നും പിന്നീട് മകനുമായി ആ ഒരു ബന്ധം നിലനിർത്താൻ കഴിഞ്ഞില്ലെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു.

'അരവിന്ദ് സ്വാമി എന്റെ മകനാണ്. ജനിച്ചയുടനെ സഹോദരി ദത്തെടുക്കുകയായിരുന്നു. അവൻ അവരുമായി വേഗം പൊരുത്തപ്പെട്ടു. കുടുംബത്തിൽ എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ മാത്രമേ വരാറുള്ളൂ. വളരെ പെട്ടെന്ന് തന്നെ അവിടെ നിന്ന് പോവുകയും ചെയ്യും.അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ പിന്നീട് ആ ബന്ധം നിലനിർത്താൻ കഴിഞ്ഞില്ല'.

അരവിന്ദ് സ്വാമിക്കൊപ്പം സിനിമ ചെയ്യുന്നതിൽ ‍ ബുദ്ധിമുട്ടില്ലെന്നും ഡൽഹി കുമാർ വ്യക്തമാക്കി. നല്ലൊരു അവസരം ലഭിച്ചാൽ സിനിമ ചെയ്യും- ഡൽഹി കുമാർ പറഞ്ഞു.

അതെസമയെ വിക്കിപീഡിയയിൽ അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേര് വി. ഡി സ്വാമി എന്നാണ്. വ്യവസായിയും ചെന്നൈയിലെ പ്രമുഖ കണ്ണാശുപത്രിയുടെ സ്ഥാപകനുമാണ് ഇദ്ദേഹം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Kumar Breaks Silence About Aravind Swamy Is My Son
Next Story