Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു; രക്ഷപ്പെടുത്തിയത് അമ്മ -മോശം അവസ്ഥയെ കുറിച്ച് ദീപിക പദുകോൺ

text_fields
bookmark_border
ലക്ഷണങ്ങൾ മനസിലാക്കിയത് അമ്മയാണ്
Deepika Padukone Opens Up About Her  emotional breakdown Period
cancel

കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി ദീപിക പദുകോണിനെ വിഷാദരോഗം പിടിമുറുക്കുന്നത്. ആ സമയത്ത് ജീവനൊടുക്കുന്നതിനെ കുറിച്ച് വരെ താരം ചിന്തിച്ചിരുന്നു. എന്നാൽ മരണത്തിന് കീഴടങ്ങാതെ വിഷാദത്തോട് പോരാടി ജയിക്കുകയായിരുന്നു.

പൊതുവേദികളിൽ ഒരു മടിയും കൂടാതെ തന്റെ വിഷാദനാളുകളെ കുറിച്ച് ദീപിക സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതിനെപ്പറ്റി പറയുകയാണ് നടി. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

കരിയറിൽ തിളങ്ങി നിന്നിരുന്ന സമയമായിരുന്നു. വളരെ നല്ലരീതിയിൽ മുന്നോട്ട് പോകുന്നത് കൊണ്ട് ജീവിതത്തിലുണ്ടാവുന്ന മാറ്റത്തെ കുറിച്ച് മനസിലായില്ല. എന്നാൽ പലപ്പോഴും തകർന്നു പോകുന്നുണ്ടായിരുന്നു. ഒന്ന് സുഖമായി ഉറങ്ങാൻ വരെ ആഗ്രഹിച്ചിരുന്നു. കാരണം ഉറക്കം ഒരു രക്ഷപ്പെടലാണ്.ചില സമയങ്ങളിൽ ആത്മഹത്യ ചെയ്യാൻ തോന്നി. അതെല്ലാം എനിക്ക് സ്വയം നിയന്ത്രിക്കേണ്ടി വന്നു- ദീപിക പറഞ്ഞു.

എന്റെ മാതാപിതാക്കൾ ബാംഗ്ലൂരിലാണ് താമസം. അവർ എന്നെ കാണാൻ വരുമ്പോൾ ഇതൊക്കെ മറച്ച് പിടിച്ച് നിൽക്കുമായിരുന്നു. ഒരു ദിവസം അവർക്ക് മുന്നിൽ ഞാൻ ആകെ തകർന്നു പോയി. അമ്മ സ്ഥിരം കുറെ ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ അതിനൊന്നും ഉത്തരമില്ലായിരുന്നു. അപ്പോൾ എനിക്ക് മനസിലായി ഇത് ശൂന്യതയിൽ നിന്ന് വന്നതാണെന്ന്. ഇതിന്റെ ലക്ഷണങ്ങൾ മനസിലാക്കിയതിന്റെ എല്ലാ ക്രെഡിറ്റും അമ്മക്കാണ്. ദൈവം എനിക്ക് വേണ്ടി അമ്മയെ അയച്ചു തന്നതാണ്- ദീപിക പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deepika Padukone Opens Up About Her emotional breakdown Period
Next Story