Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right2021ന്​ 'ക്ലീൻ'...

2021ന്​ 'ക്ലീൻ' തുടക്കം?; ഇൻസ്റ്റഗ്രാം, ട്വിറ്റർ പോസ്റ്റുകൾ ഡിലീറ്റ്​ ചെയ്​ത്​ ദീപിക

text_fields
bookmark_border
Deepika Padukone deletes all posts from Instagram and Twitter
cancel

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരമാണ്​ ദീപിക പദുകോൺ. ജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ നിമിഷങ്ങളും തന്‍റെ നിലപാടുകളും അവര​ുടെ സ്വന്തം അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ പുതുവർഷത്തിൽ ഇൻസ്റ്റഗ്രാമിലെയും ട്വിറ്ററിലെയും മുഴുവൻ പോസ്റ്റുകളും നീക്കം ചെയ്​ത്​ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്​ നടി.

സംഭവത്തിന്​ പിന്നാലെ താരത്തിന്‍റെ അക്കൗണ്ടുകൾ ഹാക്ക്​ ചെയ്യപ്പെട്ടതാകാമെന്ന്​ പലരും സംശയം പ്രകടിപ്പിച്ചു. നേരത്തെ സംവിധായിക ഫറാ ഖാന്‍റെയും വിക്രാന്ത്​ മാസിയുടെയും അക്കൗണ്ടുകൾ ഹാക്ക്​ ചെയ്യപ്പെട്ടതായിരുന്നു ആരാധകരുടെ സംശയത്തിന്​ ഇടം നൽകിയത്​.

പുതു വർഷത്തിൽ എല്ലാം 'ക്ലീൻ' ആക്കി പുത്തൻ തുടക്കമിടാനാകും ദീപിക താൽപര്യ​െപടുന്നതെന്ന്​ ചിന്തിക്കുന്നവരും കുറവല്ല. എന്തൊക്കെയായാലും ദീപികക്ക്​ മാത്രമാണ്​ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കൂ.

ഭർത്താവ്​ രൺവീർ സിങ്ങിനൊപ്പം രാജസ്​ഥാനിൽ അവധി ആഘോഷത്തിലാണ്​ ദീപികയിപ്പോൾ. ഇന്ത്യൻ ക്രിക്കറ്റ്​ ഇതിഹാസം കപിൽദേവിന്‍റെ ജീവിതം പറയുന്ന '83' ആണ്​ ഇനി പുറത്തിറങ്ങാനിരിക്കുന്നത്​.

നാഗ്​ അശ്വിൻ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസിനൊപ്പം ദീപിക വേഷമിടുന്നുണ്ട്​. ബിഗ്​ ബി അമിതാഭ്​ ബച്ചൻ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രം 2022ലാണ്​ പുറത്തിറങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterInstagramDeepika Padukone
News Summary - Deepika Padukone deletes all posts from Instagram and Twitter
Next Story