'എട്ട് മണിക്കൂർ ജോലി' ആവശ്യത്തിന് പിന്നിലെന്ത്? ദീപിക പറയുന്നു
text_fieldsകൽക്കി 2, സ്പിരിറ്റ് തുടങ്ങിയ വമ്പൻ പ്രോജക്ടുകളിൽ നിന്ന് പിന്മാറിയതിനെക്കുറിച്ചുള്ള മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ശേഷം, തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക പദുകോൺ. എട്ട് മണിക്കൂർ ജോലി ആവശ്യപ്പെടാൻ തന്നെ പ്രേരിപ്പിച്ചതെന്താണെന്ന് നടി ഹാർപേഴ്‌സ് ബസാറുമായി സംസാരിക്കുമ്പോൾ വ്യക്തമാക്കി.
ഈ വർഷം ആദ്യമാണ് തന്റെ ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്തത്. മാതൃത്വത്തിലേക്ക് കാലെടുത്തുവെച്ചത് ജീവിതത്തെയും ജോലി ചെയ്യേണ്ട രീതിയെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചുവെന്ന് ദീപിക പറഞ്ഞു. സമൂഹം പലപ്പോഴും ക്ഷീണത്തെ മഹത്വവൽക്കരിക്കുന്നെന്നും അതിന്റെ ഭാഗമാകാൻ തനിക്ക് താൽപ്പര്യമില്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും ദീപിക വ്യക്തമാക്കി.
തന്റെ അമ്മയോട് ഇപ്പോൾ വളരെയധികം ബഹുമാനമുണ്ടെന്നും അവർ പറഞ്ഞു. പുതിയ അമ്മമാർക്ക് വലിയ പിന്തുണ ആവശ്യമാണെന്നും നടി പറഞ്ഞു. 'ജോലിയും മാതൃത്വവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾക്ക് ആസൂത്രണം ചെയ്യാൻ കഴിയും, പക്ഷേ യാഥാർഥ്യം വളരെ വ്യത്യസ്തമാണ്. പുതിയ അമ്മമാർ ജോലിയിലേക്ക് മടങ്ങുമ്പോൾ അവർക്ക് എങ്ങനെ പിന്തുണ നൽകണം എന്നതിനെക്കുറിച്ചുള്ള ചിന്തകൾ എന്നിലുണ്ട്. അതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുണ്ട്' -അവർ പറഞ്ഞു.
മകൾ ജനിച്ച ശേഷം ദീപിക പദുക്കോൺ എട്ട് മണിക്കൂർ ജോലി സമയം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് താരത്തിന് വലിയ വിമർശനം നേരിടുന്നതിന് കാരണമായി. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ നിരവധി നായകന്മാർ വർഷങ്ങളായി എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്നുണ്ടെന്നും അത് ഒരിക്കലും വാർത്തകളിൽ ഇടം നേടിയിട്ടില്ലെന്നും ദീപിക പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

