Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightദുബൈയുടെ ആകാശത്ത്...

ദുബൈയുടെ ആകാശത്ത് പറന്നുനടന്ന് പ്രിയ നടി; ചിത്രം ഏറ്റെടുത്ത് ആരാധകർ

text_fields
bookmark_border
ദുബൈയുടെ ആകാശത്ത് പറന്നുനടന്ന് പ്രിയ നടി; ചിത്രം ഏറ്റെടുത്ത് ആരാധകർ
cancel

ആരാധകരുടെ പ്രിയ നടിയാണ് നസ്രിയ നാസിം. 'പളുങ്ക്' എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി. നടൻ ഫഹദ് ഫാസിലിനെയാണ് സസ്രിയ വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ 'കൂടെ'യിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. ഫഹദിന്റെ നിര്‍മ്മാണക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നസ്രിയ ഇപ്പോള്‍. 'അന്റെ സുന്ദരനാകിനി'യാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കൂടിയാണ് നസ്രിയ. ആരാധകര്‍ക്കായി രസകരമായ വീഡിയോകളും ചിത്രങ്ങളും നസ്രിയ പങ്കുവയ്ക്കാറുണ്ട്. ദുബായിയിൽ സ്‌കൈ ഡൈവിങ്ങ് ചെയ്യുന്ന ചിത്രങ്ങളാണ് നസ്രിയ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. 'അങ്ങനെ സ്വപ്‌നം സഫലമായിരിക്കുന്നു. ദുബായില്‍ പെട്ടെന്ന് എത്താനായി ഞാന്‍ വിമാനത്തില്‍ നിന്നു ചാടിയിറങ്ങി' എന്ന രസകരമായ അടിക്കുറിപ്പാണ് ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. താരങ്ങളായ ശ്രിന്ധ, നിമിഷ സജയന്‍, ശബരീഷ്, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രങ്ങള്‍ക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiMalayalam Actressskydiving
News Summary - actress flying in the skies of Dubai; Fans took over the picture
Next Story