Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാർണർ ഇനി ക്രിക്കറ്റിൽ മാത്രമല്ല സിനിമയിലും! പുഷ്പ 2വിൽ താരമുണ്ടെന്ന് റിപ്പോർട്ട്

text_fields
bookmark_border
വാർണർ ഇനി ക്രിക്കറ്റിൽ മാത്രമല്ല സിനിമയിലും! പുഷ്പ 2വിൽ താരമുണ്ടെന്ന് റിപ്പോർട്ട്
cancel

ആസ്ട്രേലിയൻ ക്രിക്കറ്റിലെ ഇതിഹാസ ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണർ സിനിമയിലേക്ക്. അല്ലു അർജുൻ നായകനായി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ പുഷ്പ ടുവിലാണ് താരം എത്തുക എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യാ ഗ്ലിറ്റ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെല്‍ബണിലാണ് നിലവില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നതെന്നും ഈ ഷെഡ്യൂളിലാണ് വാര്‍ണര്‍ ഭാഗമായിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇന്ത്യൻ സിനിമകളോട് പ്രത്യേക സ്നേഹമുള്ള താരമാണ് വാർണർ. ഇന്ത്യൻ സിനിമ പാട്ടുകളിൽ താരം ചുവട് വെക്കുന്നത് എന്നും വൈറലാകാറുണ്ട്. പുഷ്പയുടെ ആദ്യ ഭാഗത്തിലെ പാട്ടുകൾക്ക് താരം ഒറ്റക്കും കൂടുംബത്തോടൊപ്പവും നൃത്തം ചെയ്തത് ലോകമെമ്പാടും വൈറലാണ്. വാർണറുടെ ഇത്തരത്തിലുള്ള റിക്രിയേറ്റഡ് വീഡിയോകൾക്ക് ഒരുപാട് ആരാധകരുണ്ട്. താരത്തിന്‍റെ കമന്‍റ് ബോക്സിൽ എന്നും കമന്‍റുമായി ടോളിവുഡ് സൂപ്പർതാരം അല്ലും അർജുനും എത്താറുണ്ട്. ഇരുവരുടെയും ആരാധകർ ഒരുപാട് നാളായി കാത്തിരിക്കുന്നതാണ് അല്ലവു-വാർണർ ഒരുമിക്കൽ. ആരാധകരെ ഒരുപാട് ആവേശത്തിലാക്കാൻ ഈ റിപ്പോർട്ടിന് സാധിക്കുന്നുണ്ട്.

ഇന്ത്യയൊട്ടാകെ സൂപ്പർഹിറ്റായ ചിത്രമാണ് പുഷ്പയുടെ ആദ്യ ഭാഗം. രാഷ്മിക മന്ദാനയാണ് ചിത്രത്തിലെ നായികയായി എത്തിയത്. മലയാളി താരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തിയിരുന്നു. ഒരുപാട് കളക്ഷൻ നേടിയതോടൊപ്പം അല്ലു അർജുന് ദേശിയ പുരസ്കാരം നേടുവാനും പുഷ്പ സഹായിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - david warner may act in pushpa 2
Next Story