തോക്കെടുത്തത് വെറുതെയല്ല, വാർണർ ഇനി ക്രിക്കറ്റിൽ മാത്രമല്ല സിനിമയിലും!
text_fieldsആസ്ട്രേലിയൻ ക്രിക്കറ്റിലെ ഇതിഹാസ ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണർ സിനിമയിലേക്ക്. തെലുങ്ക് താരം നിഥിന്‍ നായകനായി വരാനിരിക്കുന്ന ചിത്രമായ റോബിൻഹുഡിൽ അതിഥി വേഷത്തിൽ എത്തുമെന്ന് ചിത്രത്തിന്‍റെ നിർമാതാവ് രവിശങ്കർ സ്ഥീരികരിച്ചിട്ടുണ്ട്.
2024 സെപ്റ്റംബറിലാണ് ഡേവിഡ് വാര്‍ണറുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. അന്ന് താരത്തിന്‍റെ ചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. വാർണർ പുഷ്പ 2വില്‍ ഉണ്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ അഭ്യൂഹം പുഷ്പ 2 ഇറങ്ങിയപ്പോള്‍ തീര്‍ന്നു.
ഇന്ത്യൻ സിനിമകളോട് പ്രത്യേക സ്നേഹമുള്ള താരമാണ് വാർണർ. ഇന്ത്യൻ സിനിമ പാട്ടുകളിൽ താരം ചുവട് വെക്കുന്നത് എന്നും വൈറലാകാറുണ്ട്. പുഷ്പയുടെ ആദ്യ ഭാഗത്തിലെ പാട്ടുകൾക്ക് താരം ഒറ്റക്കും കൂടുംബത്തോടൊപ്പവും നൃത്തം ചെയ്തത് വൈറലാണ്. വാർണറുടെ ഇത്തരത്തിലുള്ള റീക്രിയേറ്റഡ് വിഡിയോകൾക്ക് ഒരുപാട് ആരാധകരുണ്ട്. താരത്തിന്‍റെ കമന്‍റ് ബോക്സിൽ എന്നും കമന്‍റുമായി ടോളിവുഡ് സൂപ്പർതാരം അല്ലും അർജുനും എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

