'വലിയ അടിക്കുറിപ്പുകളൊന്നുമില്ല, എന്‍റെ അച്ഛനെക്കുറിച്ച് എന്ത് തോന്നുന്നു?' നടൻ കൃഷ്ണകുമാറിന് മകളുടെ പിറന്നാൾ ആശംസ
text_fieldsനടൻ കൃഷ്ണകുമാറിന് പിറന്നാൾ ആശംസകൾ നേർന്ന് മകൾ ദിയ. വലിയ അടിക്കുറിപ്പുകളൊന്നും എഴുതി ബോറടിപ്പിക്കുന്നില്ലെന്നും തന്‍റെ അച്ഛനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നുവെന്ന് പറയാൻ ഫോളവേഴ്സിനോട് അഭ്യർഥിച്ചുമാണ് ദിയയുടെ കുറിപ്പ്.
'വലിയ അടിക്കുറിപ്പുകൾ എഴുതി ബോറടിപ്പിക്കുന്നില്ല, അത് എന്റെ പ്രിയപ്പെട്ട ഫോളോവേഴ്സിന് വിടുകയാണ്. എന്റെ അച്ഛനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? താഴെ കമന്റ് ചെയ്യുക! അദ്ദേഹത്തെക്കുറിച്ച് കുറച്ച് പറയാനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു' -എന്ന് ദിയ എഴുതി.
കൃഷ്ണകുമാറിന്‍റെ 57ാം പിറന്നാളാണ്. മക്കളായ അഹാനയും ഇഷാനിയും കൃഷ്ണകുമാറിന് സമൂഹമാധ്യമത്തിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. 'എന്‍റെ ആദ്യ സഹതാരത്തിന് പിറന്നാൾ ആശംസകൾ' എന്ന തുടങ്ങുന്ന കുറിപ്പാണ് അഹാന പങ്കുവെച്ചത്. 'കഴിഞ്ഞ കുറച്ച് ദിവസങ്ങൾ പ്രയാസകരമായിരുന്നു. എന്നാൽ നിങ്ങൾ അതിനെയെല്ലാം നേരിട്ട രീതി നിങ്ങൾ ആരാണെന്ന് ഓർമിപ്പിക്കുന്നതാണ്' എന്നാണ് ഇഷാനി കുറിച്ചത്.
മകൾ ദിയയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കൃഷ്ണകുമാറും കുടുംബവും കുറച്ച് ദിവസങ്ങളായി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിഷയത്തിൽ പക്വമായി പ്രതികരിച്ചതിനും കൂടെ നിന്നതിനും കേരള ജനതക്ക് നന്ദി അറിയിച്ച് കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

