പെരുന്നാള്‍ ആശംസയില്‍ വിദ്വേഷ കമന്റ്; ചുട്ട മറുപടി നല്കി ഡെയ്സി ഷാ
text_fieldsപെരുന്നാള്‍ ആശംസ നേര്‍ന്നുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിദ്വേഷ കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്കി ബോളിവുഡ് നടി ഡെയ്സി ഷാ. തന്റെ ചിത്രത്തോടൊപ്പമായിരുന്നു ഈദ് ദിനത്തില്‍ നടി ആംശസ നേര്‍ന്നത്. 'ഈദ് മുബാറക്, അല്ലാഹുവിന്റെ സ്നേഹം എപ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കട്ടെ എന്നിങ്ങനെ കുറിപ്പും ചേര്‍ത്തിരുന്നു.
പോസ്റ്റില്‍ ആശംസ നേര്‍ന്ന് ഏറെ പേര് എത്തുകയും ചെയ്തു. ഇതിനിടെ, നിങ്ങള്‍ക്ക് സ്വന്തം മതത്തിന്റെ കാര്യം നോക്കിയാല്‍ പോരേ എന്ന കമന്റുമായി ഒരാള്‍ എത്തി. എന്നാല്‍, വിദ്വേഷ പ്രതികരണത്തിന് ഉടന്‍ മറുപടിയുമായി നടി രംഗത്തെത്തി.
മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചത് എല്ലാ മതങ്ങളെയും ബഹുമാനിക്കാനാണ്. നിങ്ങള്‍ അത് കുട്ടിക്കാലത്ത് പഠിച്ചിട്ടുണ്ടാവില്ല. ദയവായി നിങ്ങളുടെ ഹീനമായ ചിന്ത മറ്റെവിടെയങ്കിലും പ്രചരിപ്പിക്കുക -എന്നായിരുന്നു ഡെയ്സിയുടെ മറുപടി.
ഇതോടെ നിരവധി പേര് നടിക്ക് പിന്തുണയുമായെത്തി. വായടപ്പന്‍ മറുപടിയാണ് നടി നല്‍കിയതെന്ന് പറഞ്ഞ ഫോളോവേഴ്സ്, നടിക്കും കുടുംബത്തിനും പെരുന്നാള്‍ ആശംസ നേരുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

