Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖ് ഖാനെ അനുകരിച്ച് മകൻ അബ്റാം; കാഴ്ചക്കാരനായി നടൻ -വിഡിയോ

text_fields
bookmark_border
AbRam imitates dad SRK’s signature pose at annual function
cancel

ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമാണ് നടൻ ഷാറൂഖ് ഖാന്റേത്. എസ്. ആർ.കെയെ പോലെ തന്നെ മക്കളെയും ആരാധകർ നെഞ്ചിലേറ്റുന്നുണ്ട്. ഷാറൂഖ് ഖാന്റെ മൂന്നുമക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഇളയ മകൻ അബ്റാമിനാണ്.

ഇപ്പോഴിതാ പിതാവ് ഷാറൂഖ് ഖാനെ സിഗ്നേച്ചർ പോസുമായ അബ്റാം എത്തിയിരിക്കുകയാണ്. സ്കൂൾ വാർഷികാഘോഷത്തിലാണ് അച്ഛനെ അനുകരിച്ചത്. മകന്റെ പ്രോഗ്രാം കാണാൻ ഷാറൂഖ് ഖാനും ഭാര്യ ഗൗരി ഖാനും മകൾ സുഹാനയും എത്തിയിരുന്നു. മകന്റെ പ്രകടനം ചെറുചിരിയോടെയാണ് ഷാറൂഖ് കണ്ടിരുന്നത്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് അബ്റാം പഠിക്കുന്നത്.

കുഞ്ഞ് അബ്റാമിന്റെ പ്രകടനം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഭാവിയിൽ അച്ഛനെ പോലെ നടൻ ആകുമെന്നാണ് ആരാധകർ പറയുന്നത്.

ഷാറൂഖ് ഖാന്റെ മക്കളിൽ സുഹാന മാത്രമാണ് അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിൽ എത്തിയിയിരിക്കുന്നത്. സോയ അക്തർ സംവിധാനം ചെയ്ത അർച്ചീസിലൂടെയായിരുന്നു അരങ്ങേറ്റം. സംവിധാനത്തിലാണ് മകൻ ആര്യന് കമ്പം. പരസ്യ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഷാറൂഖായിരുന്നു ഇതിൽ അഭിനയിച്ചത്. നിലവിൽ ആര്യൻ സംവിധാനം ചെയ്യുന്ന വെബ്സീരീസ് അണിയറയിൽ ഒരുങ്ങുകയാണ്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dad Shah Rukh Khan's signature pose imitates AbRam at annual function
Next Story