Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'നിങ്ങൾ മുസ്​ലിമോ...

'നിങ്ങൾ മുസ്​ലിമോ അതോ ഹിന്ദുവോ'; ഗണേശ ചതുർഥി ആഘോഷിച്ച സാറാ അലി ഖാന്​ നേരെയും സൈബർ ആക്രമണം

text_fields
bookmark_border
നിങ്ങൾ മുസ്​ലിമോ അതോ ഹിന്ദുവോ; ഗണേശ ചതുർഥി ആഘോഷിച്ച സാറാ അലി ഖാന്​ നേരെയും സൈബർ ആക്രമണം
cancel

ന്യൂഡൽഹി: ദിവസങ്ങൾക്ക്​ മുമ്പാണ്​ ഗണേശ ചതുർഥി ആഘോഷിച്ച ബോളിവുഡ്​ സൂപ്പർ താരം ഷാറൂഖ്​ ഖാ​ന്​ സൈബർ ആക്രമണം നേരിടേണ്ടി വന്നത്​. സംഭവം അവിടെ കൊണ്ടൊന്നും നിന്നില്ല.

ഗണേശ ചതുർഥി ആഘോഷവുമായി ബന്ധപ്പെട്ട ചിത്രം പങ്കുവെച്ച യുവനടി സാറാ അലി ഖാനെതിരെയും സൈബർ ആക്രമണം അരങ്ങേറി​. 'ഗണപതി ബപ്പ മോറിയ' എന്ന അടിക്കുറിപ്പോടെ വ്യാഴാഴ്​ച യുവനടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിന്​ കീഴിലാണ്​ വിദ്വേഷ കമൻറുകളും ട്രോളുകളും നിറയുന്നത്​.

View this post on Instagram

Ganpati Bappa Morya 🙏🏻💐💗💞

A post shared by Sara Ali Khan (@saraalikhan95) on

ബോളിവുഡ്​ താരം സെയ്​ഫ്​ അലി ഖാ​ന്​ മുൻ ഭാര്യ അമൃത സിങ്ങിലുണ്ടായ മകളാണ്​ സാറ. താരത്തി​െൻറ മത വിശ്വാസം ചോദ്യം ചെയ്യുന്ന ചിലർ അവർ ഹിന്ദുവാണോ അതോ മുസ്​ലിമാണോ എന്നും ചോദിക്കുന്നു.

എല്ലാ ആഘോഷ പരിപാടികളും കുടുംബത്തോടൊപ്പമാണ്​ സാറ കൊണ്ടാടുന്നത്​​​​. ഹോളി, ദീപാവലി, ഈദ്​ ആഘോഷ വേളകളിലെ ചിത്രങ്ങൾ അവർ ആരാധകർക്കായി പങ്കുവെക്കാറുണ്ട്​.

ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് ശേഷം ഷാറൂഖ്​ ഖാൻ നെറ്റിയിൽ ചുവന്ന കുറി തൊട്ട് നിൽക്കുന്ന ചിത്രം പങ്കുവെച്ചതാണ്​ ചിലരെ ചൊടിപ്പിച്ചത്. മുസ്​ലിമായ ഒരാൾ ഹിന്ദു ആഘോഷങ്ങളിൽ പങ്കെടുക്കാൻ പാടില്ല എന്നായിരുന്നു ഓൺലൈൻ മുഫ്​തിമാരുടെ ഉപദേശം.

2018ൽ കേദാർനാഥ്​ എന്ന ചിത്രത്തിലൂടെയാണ്​ സാറ ബോളിവുഡിൽ അരങ്ങേറിയത്​. ശേഷം രൺവീർ സിങ്ങിനൊപ്പം സൂപ്പർ ഹിറ്റ്​ ചിത്രമായ സിംബയിൽ നായികയായി.

2020 വാല​ൈൻറൻസ്​ ദിനത്തിൽ പ്രദർശനത്തിനെത്തിയ 'ലവ്​ ആജ്​ കൽ' ആണ്​ അവസാനം പുറത്തിറങ്ങിയ ചിത്രം​. കാർത്തിക്ക്​ ആര്യനായിരുന്നു നായകൻ​. വരുൺ ധവാനൊപ്പം അഭിനയിക്കുന്ന 'കൂലി നമ്പർ വൺ' റിലീസിനായി കാത്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shahrukh Khancyber attackSara Ali KhanGanesh Chaturthi
Next Story