Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വീണ്ടും 'ഇരട്ട നേട്ടം'

text_fields
bookmark_border
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വീണ്ടും ഇരട്ട നേട്ടം
cancel

മാഞ്ചെസ്റ്റർ: പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുനൈറ്റഡിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജീവിതത്തിൽ വീണ്ടും ഇരട്ട നേട്ടത്തിനൊരുങ്ങുന്നു. ഇരട്ട കുട്ടികളുടെ അച്ഛനാകാനൊരുങ്ങുന്ന സന്തോഷം അദ്ദേഹം തന്നെയാണ് വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

താനും പങ്കാളി ജോർജിന റോഡ്രിഗസും ഇരട്ട കുട്ടികളുടെ മാതാപിതാക്കളാകാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. തൻ്റെയും ജോർജിനയുടെയും ചിത്രവും അൾട്രാസൗണ്ട് സ്കാനിങ്ങിന്റെ ചിത്രവും റൊണാൾഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

"ഞങ്ങൾ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന വാർത്ത സസന്തോഷം പ്രഖ്യാപിക്കുന്നു. ഞങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങളെ അധികകാലം കാത്തിരിക്കാൻ വയ്യ"- റൊണാൾഡോ കുറിച്ചു. നാല് കുട്ടികൾക്കൊപ്പം സ്വിമ്മിങ്പൂളിൽ ഉല്ലസിക്കുന്ന ചിത്രവും റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

റൊണാൾഡോക്കും ജോർജിനക്കും മൂന്നു വയസുകാരി അലന എന്ന ഒരു കുട്ടി കൂടിയുണ്ട്. റൊണാൾഡോയ്ക്ക് നേരത്തെ തന്നെ 11 വയസുകാരൻ ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടകളായ ഇവ, മറ്റിയോ എന്നീ കുട്ടികളുണ്ട്. ക്രിസ്റ്റ്യാനോ ജൂനിയറിൻ്റെ അമ്മ ആരാണെന്ന് റൊണാൾഡോ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇവയും മറ്റിയോയും 2017ൽ കൃത്രിമ ഗർഭധാരണത്തിലൂടെയാണ് ജനിച്ചത്.

അർജൻറീനക്കാരിയും സ്പാനിഷ് മോഡലുമായ ജോർജിനയും റൊണാൾഡോയും 2016 മുതൽ ഒരുമിച്ചാണ് താമസം. മാഡ്രിഡിലെ ഗുച്ചി സ്‌റ്റോറിലെ ഷോപ്പ് അസിസ്റ്റൻറായിരുന്ന ജോർജിനയുമായി റൊണാൾഡോ പ്രണയത്തിലാകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cristiano Ronaldo Partner Georgina Expecting Twins
Next Story