Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്കും വനിത എസ്.ഐക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം
text_fieldsbookmark_border
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കും വനിത പൊലീസ് സബ് ഇൻസ്പെക്ടർക്കുമെതിരെ കേസെടുക്കാൻ തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹിൽ പാലസ് പൊലീസിന് നിർദേശം നൽകി.
തൃപ്പൂണിത്തുറ വനിത സെല്ലിൽ വെച്ച് തന്നെ ‘നിയമവിരുദ്ധമായി’ തടഞ്ഞുവെക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
അൻസിബ ശനിയാഴ്ച മജിസ്‌ട്രേറ്റിന് മൊഴി നൽകിയതിനു പിന്നാലെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്. തനിക്കെതിരായ ആരോപണങ്ങൾ പരിശോധിക്കുന്നതിന്‍റെ പേരിൽ ലക്ഷ്മിപ്രിയ വ്യാജ പരാതി നൽകിയെന്നും വനിത സെല്ലിലെ എസ്.ഐ രേഷ്മ തന്നെ പീഡിപ്പിക്കുകയും നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ചെയ്തെന്നും അവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

