നാന പടേക്കർക്കെതിരായ ‘മീടു’ കേസ് കോടതി തള്ളി
text_fieldsമുംബൈ: ബോളിവുഡ് നടൻ നാന പടേക്കർക്കെതിരെ നടി തനുശ്രീ ദത്ത നൽകിയ ‘മീടൂ’ പരാതി അന്ധേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പരാതി നൽകിയതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് കോടതി പരാതി തള്ളിയത്. തെളിവില്ലെന്ന് നേരത്തെ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതാണ്.
2008ൽ നടന്ന സംഭവത്തിൽ 2018 ലാണ് നടി പരാതി നൽകിയത്. 2008ൽ ‘ഹോൺ ഓകെ പ്ലീസ്’ സിനിമയിലെ ഗാനചിത്രീകരണത്തിനിടെ നാന പടേക്കറും മറ്റ് മൂന്നുപേരും മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് തനുശ്രീ ദത്തയുടെ ആരോപണം. പരാതി നൽകിയതിലെ കാലതാമസത്തിന് കാരണം ബോധിപ്പിക്കാൻ പരാതിക്കാരിക്കായില്ലെന്ന് കോടതി പറഞ്ഞു.
ഐ.പി.സി 354, 509 വകുപ്പുകൾ പ്രകാരമാണ് ആരോപണ വിധേയർക്കെതിരെ കേസെടുത്തതെന്നും ക്രിമിനൽ നടപടി ചട്ട പ്രകാരം കുറ്റകൃത്യം നടന്ന് മൂന്നുവർഷമാണ് സമയപരിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. ബോളിവുഡിൽ ‘മീടു’വിന് തുടക്കം കുറിച്ച സംഭവമായിരുന്നു തനുശ്രീയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

