Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightതമിഴ്നാട്ടിൽ...

തമിഴ്നാട്ടിൽ വോട്ടുചെയ്ത മലയാളി താരങ്ങൾക്കെതിരെ വിവാദം; മറുപടിയുമായി കാളിദാസ് ജയറാം

text_fields
bookmark_border
തമിഴ്നാട്ടിൽ വോട്ടുചെയ്ത മലയാളി താരങ്ങൾക്കെതിരെ വിവാദം; മറുപടിയുമായി കാളിദാസ് ജയറാം
cancel
camera_alt

കാളിദാസ് ജയറാം

കഴിഞ്ഞ ദിവസം നടന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയ മലയാളി താരങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ദുൽഖർ സൽമാൻ, ജയറാം, കാളിദാസ് ജയറാം, പാർവ്വതി, കീർത്തി സുരേഷ്, ഉർവ്വശി എന്നു തുടങ്ങി മലയാളികളായ പല പ്രമുഖ താരങ്ങളും വോട്ട് രേഖപ്പെടുത്തിയത് തമിഴ്നാട്ടിലാണ്. എന്നാൽ മലയാളികളായിരുന്നിട്ടും ഇവർ എന്തിനാണ് തമിഴ്നാട്ടിൽ വോട്ടുചെയ്തതെന്ന രീതിയിൽ വിവാദങ്ങൾ ഉയർന്നിരുന്നു.

കാളിദാസ് ജയറാമിനോട് എന്തുകൊണ്ട് തമിഴ്നാട്ടിൽ വോട്ട് എന്ന് ചോദിച്ചുകൊണ്ടുള്ള വ്ലോഗർക്ക് കാളിദാസ് മറുപടി നൽകി. 'ഞാൻ ചെന്നൈയിൽ താമസിക്കുന്ന ആളാണ്! അത്രയേ ഉള്ളൂ. ഞാൻ എവിടെയാണോ താമസിക്കുന്നത് അവിടെയാണ് വോട്ട് ചെയ്യുന്നത്' വ്ലോഗറുടെ വിഡിയോയിൽ മറുപടിയായി കാളിദാസ് കുറിച്ചു. നിരവധിപ്പേരാണ് നടനെ പിന്തുണച്ചെത്തിയത്.

'ഇവർക്ക് കേരളത്തേക്കാൾ താൽപര്യം തമിഴ്നാടിനോടാമെന്ന് തോന്നുന്നു', 'ഇവരൊക്കെ തമിഴൻ ആയിരുന്നോ?', 'അപ്പോൾ ഇവർക്കൊന്നും കേരളത്തിൽ വോട്ടില്ലേ', 'കാളിദാസിന്റെ ഷർട്ട് കണ്ടിട്ട് ടി.വി.കെ ആണെന്ന് തോന്നുന്നല്ലോ', 'പണം ഇവിടെ നിന്ന് വലിച്ചു തമിഴ്നാട്ടിൽ ചെലവ് ആക്കും'- എന്നൊക്കെയാണ് ജയറാമിനും കാളിദാസിനുമെതിരെ സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social media viralCelebritiesControversyTamilnadu Assembly ElectionKalidas Jayaram
News Summary - Controversy over Malayali stars who voted in Tamil Nadu; Kalidas Jayaram takes a step back
Next Story