നട്ടെല്ലിനടുത്ത് കുത്തേറ്റ സെയ്ഫ് അലി ഖാൻ നടന്നുവരുന്നു; പി.ആർ സ്റ്റണ്ടെന്ന്, സമൂഹമാധ്യമങ്ങളിൽ ചർച്ച
text_fieldsമുംബൈ: വീട്ടിൽ കയറിയ അക്രമിയുടെ കുത്തേറ്റ് ആശുപത്രിയിലായിരുന്ന നടൻ സെയ്ഫ് അലി ഖാൻ ഇന്നലെയാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ വീട്ടിൽ വിശ്രമത്തിലാണ് നടൻ ഇപ്പോൾ. 54കാരനായ സെയ്ഫ്, ആരാധകരോട് കൈവീശി കാണിച്ച് ആശുപത്രിയിൽനിന്ന് നടന്നുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വിഡിയോയെച്ചൊല്ലിയുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ.
നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞയാൾക്ക് ദിവസങ്ങൾക്കകം ഒരു പ്രശ്നവുമില്ലാതെ ഇങ്ങനെ നിസ്സാരമായി നടന്നുപോകാൻ കഴിയുമോ എന്നാണ് പലരും ചോദ്യമുന്നയിക്കുന്നത്. മേജർ സർജറി കഴിഞ്ഞ ഒരാൾ ഇങ്ങനെ നടക്കുമോ?, നടൻ നമ്മളെ പറ്റിച്ചതാണോ?, ഉളുക്കിയാൽ പോലും മാസമെടുക്കുന്ന അവസ്ഥയിൽ ഇതെങ്ങിനെ സാധിക്കും?.... - എന്നെല്ലാം സമൂഹമാധ്യമങ്ങളിൽ ആളുകൾ ചോദിക്കുന്നു.
#WATCH | Actor #SaifAliKhan reached his residence after he was discharged from Lilavati Hospital in Mumbai.Saif Ali Khan was admitted there after being stabbed by an intruder at his residence, in the early morning of January 16. pic.twitter.com/QKIfGH1xqq
— ANI (@ANI) January 21, 2025
സെയ്ഫിനെ പോലെ ആരോഗ്യമുള്ള ഒരാളെ കുത്തിവീഴ്‌ത്തന്‍ മെലിഞ്ഞ പ്രതി ഷെഹ്സാദിനെ എങ്ങനെ സാധിച്ചു എന്നും ചിലർ സംശയമുന്നയിക്കുന്നു.നടൻ ആശുപത്രിയിൽനിന്നും നടന്നുപോകുന്ന വിഡിയോയിൽ കഴുത്തിലും കൈയിലും ബാൻഡേജുകൾ ദൃശ്യമായിരുന്നു.
ജനവരി 16ന് പുലര്‍ച്ചെ 2.30നാണ് ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തിൽവെച്ച് കുത്തേറ്റത്. ആറ് തവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. സെയ്ഫ് അലി ഖാന്റെ നട്ടെല്ലിന് സമീപത്തുനിന്നും 2.5 ഇഞ്ച് നീളമുള്ള ബ്ലേഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു എന്നാണ് വാർത്തകൾ വന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.