'റെട്രോയുടെ പ്രമോഷനിടെ ആദിവാസി സമൂഹത്തെ അപമാനിച്ചു'; വിജയ് ദേവരകൊണ്ടക്കെതിരെ പരാതി
text_fieldsഹൈദരാബാദിൽ നടന്ന റെട്രോ സിനിമയുടെ പ്രീ-റിലീസ് പരിപാടിയിൽ ആദിവാസി സമൂഹത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് നടൻ വിജയ് ദേവരകൊണ്ട വിവാദത്തിൽ. നടൻ ആദിവാസി സമൂഹത്തിനെതിരെ അനാദരവ് പ്രകടിപ്പിച്ചതായി ഗോത്ര അഭിഭാഷക അസോസിയേഷൻ ബാപ്പുനഗർ പ്രസിഡന്റ് കിഷൻരാജ് ചൗഹാൻ ആരോപിച്ചു.
പരിപാടിയിൽ കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. അതിനിടയിൽ '500 വർഷങ്ങൾക്ക് മുമ്പ് ആദിവാസികൾ പെരുമാറിയതുപോലെ സാമാന്യബുദ്ധിയില്ലാതെയാണ് പാകിസ്താനികൾ പെരുമാറുന്നതെ'ന്ന് നടൻ പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. നടൻ ഉടൻ മാപ്പ് പറയണമെന്ന് ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ആക്രമണത്തിൽ താൻ വളരെയധികം അസ്വസ്ഥനാണെന്ന് പറഞ്ഞുകൊണ്ടാണ് താരം ആരംഭിച്ചത്. 'ചില പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഭീകരാക്രമണത്തിൽ ഞാൻ വളരെയധികം അസ്വസ്ഥനാണ്, ആഭ്യന്തര പ്രശ്നങ്ങൾ പോലും കൈകാര്യം ചെയ്യാൻ കഴിയാത്ത പാകിസ്താൻ പോലുള്ള ഒരു രാജ്യത്തിന് ഇന്ത്യയെ ആക്രമിക്കാൻ ധൈര്യമുണ്ടായി. ഇത് വളരെ അർത്ഥശൂന്യമാണ്, കശ്മീർ ഇന്ത്യയുടേതാണെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പാകിസ്താൻ ഇത് മനസിലാക്കേണ്ടതുണ്ട്' എന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

