Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range തമിഴ് ഹാസ്യനടൻ വടിവേൽ ബാലാജി നിര്യാതനായി
text_fieldsbookmark_border
ചെന്നൈ: തമിഴ്ഹാസ്യ നടനായ ബാലാജി എന്ന വടിവേൽ ബാലാജി അന്തരിച്ചു. 45 വയസായിരുന്നു. രണ്ടാഴ്ച മുൻപ് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കൈകളുടെ ചലനശേഷി നഷ്ടപ്പെട്ട നിലയിൽ ചെന്നൈ രാജീവ്ഗാന്ധി ഗവ. ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വ്യാഴാഴ്ച രാവിലെ മരണം സംഭവിച്ചു.
വിജയ് ടി.വിയിലെ 'കലക്കപോവത് യാര്' എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ടു. തമിഴ് ഹാസ്യനടൻ വടിവേലുവിനെ അനുകരിച്ച് ഹാസ്യ പരിപാടികൾ നടത്തിയിരുന്നതിനാലാണ് 'വടിവേലു ബാലാജി' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. 1991 ൽ പുറത്തിറങ്ങിയ എൻ റാസാവിൻ മനസിൽ എന്ന ചിത്രത്തിലൂടെയാണ് മധുരക്കാരനായ ബാലജി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വിജയ് ടി.വിയിലെ മിക്ക ഷോകളിലും ബാലാജിക്ക് മുഖ്യ റോളുണ്ടായിരുന്നു. 'കോലമാവ് കോകില' ഉൾപ്പെടെ ചില സിനിമകളിലും അഭിനയിച്ചു.
Next Story
