Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഹാസ്യതാരം ഭാർതി...

ഹാസ്യതാരം ഭാർതി സിങ്ങി​െൻറ മുംബൈയിലെ വീട്ടിൽ എൻ.സി.ബി റെയ്​ഡ്​

text_fields
bookmark_border
ഹാസ്യതാരം ഭാർതി സിങ്ങി​െൻറ മുംബൈയിലെ വീട്ടിൽ എൻ.സി.ബി റെയ്​ഡ്​
cancel

മുംബൈ: ഹാസ്യതാരം ഭാർതി സിങ്ങി​െൻറ മുംബൈയിൽ വീട്ടിൽ റെയ്​ഡ്​. നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോയാണ്​ റെയ്ഡ്​ നടത്തുന്നത്​. ഭാർതി സിങ്ങും ഭർത്താവ്​ ഹാർഷ്​ ലിംബാച്ചിയയും നിരോധിത ലഹരി വസ്​തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ്​ എൻ.സി.ബി റെയ്​ഡ്​ നടത്തുന്നതെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ലഹരി മാഫിയയിലേക്കും നീളു​കയായിരുന്നു. കുറച്ചുദിവസം മുമ്പ്​ നടൻ അർജുൻ ​രാംപാലി​െൻറ വീട്ടിൽ റെയ്​ഡ്​ നടത്തുകയും ചോദ്യം ചെയ്യുന്നതിനായി മുംബൈയിലെ ഓഫിസിലേക്ക്​ വിളിച്ചുവരുത്തുകയും ചെയ്​തിരുന്നു.

അർജു​െൻറ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ കസ്​റ്റഡിയിലെടുത്തതിന്​ പിന്നാലെയാണ്​ അർജുൻ രാംപാലിനെയും ചോദ്യം ചെയ്​തത്​.

നേരത്തേ ബോളിവുഡ്​ നിർമാതാവ്​ ഫിറോസ്​ നദിയാവാലയുടെ ഭാര്യ ഷബാനയെ എൻ.സി.ബി അറസ്​റ്റ്​ ചെയ്​തിരുന്നു. ഇവരുടെ വീട്ടിൽ നിന്ന്​ കഞ്ചാവ്​ കണ്ടെത്തിയതായി അന്വേഷണംസംഘം അറിയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്​ച ഒരു ആസ്​ട്രേലിയൻ സ്വദേശിയെയും എൻ.സി.ബി അറസ്​റ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood NewsBollywood drug caseComedian Bharti Singh
News Summary - Comedian Bharti Singhs House Searched By Anti Drugs Agency
Next Story