ഇത് ആരാണെന്ന് മനസിലായോ! ലുക്കിൽ ഞെട്ടിച്ച് പ്രിയതാരം - വിഡിയോ
text_fieldsപ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിന്റെ 'താങ്കലാൻ'. പ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. വിക്രമിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഏരെയും ഞെട്ടിക്കുന്ന ആകാംഷയോടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തം. മേക്കിങ്ങ് വിഡിയോ പുറത്ത് വന്നതോടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.
പാർവതി തിരുവോത് ആണ് നായിക. മാളവികാ മോഹനനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. എസ് എസ് മൂർത്തി ആണ് കലാ സംവിധായകൻ. കെ.ജി.എഫ് കമലഹാസൻ ചിത്രം വിക്രം എന്നിവക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപ് അറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി. പി.ആർ.ഒ ശബരി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

