മകന് വീണ്ടും മകൾ ജനിക്കുമോ എന്ന് ഭയം; പാരമ്പര്യം തുടരാൻ ചെറുമകൻ വേണം; വിവാദമായി ചിരഞ്ജീവിയുടെ വാക്കുകൾ
text_fieldsകുടുംബപാരമ്പര്യം നിലനിർത്താൻ ചെറുമകനില്ലെന്ന തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ വാക്കുകൾ വിവാദമാകുന്നു. ബ്രഹ്മാനന്ദം എന്ന തെലുങ്ക് സിനിമയുടെ പ്രീ റിലീസ് ചടങ്ങിലായിരുന്നു വിവാദ പരാമർശം. ചെറുമകന് വേണ്ടി താൻ ആഗ്രഹിക്കുന്നെന്നും മകൻ രാം ചരണനിനോട് ചെറുമകൻ പറഞ്ഞിട്ടുണ്ടെന്നും ചിരഞ്ജീവി പൊതുവേദിയിൽ പറഞ്ഞു.
' നാല് ചെറുമക്കളുമായി ഒരു ലേഡീസ് ഹോസ്റ്റൽ വാർഡനെ പോലെയാണ് വീട്ടിൽ ഞാൻ ജീവിക്കുന്നത്. ചുറ്റും സ്ത്രീകളാണ്. മകൻ രാം ചരണിനോട് കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ ഒരു ചെറുമകനെ വേണമെന്നുള്ള ആഗ്രഹം പറഞ്ഞിട്ടുണ്ട്. അവന് കണ്ണിലെ കൃഷ്ണമണിയാണ് മകൾ. രാം ചരണിന് രണ്ടാമതും പെൺകുഞ്ഞ് ജനിക്കുമോ എന്നാണ് എന്റെ ഭയം'- ഇങ്ങനെയായിരുന്നു ചിരഞ്ജീവിയുടെ വാക്കുകൾ.
നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർത്തിയിട്ടുണ്ട്. ചിരഞ്ജീവിയെ പോലെയൊരാള്‍ 2025-ലും കാലാഹരണപ്പെട്ട ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് കാണുന്നത് ഏറെ വിഷമകരമാണെന്നാണ് ആരാധകർ പറയുന്നത്. 2012 ആണ് രാം ചരണും ഉപാസന കാമിനേനിയും വിവാഹിതരാവുന്നത്. 2023 ആണ് ഇവർക്ക് ക്ലിൻ കാര എന്ന മകൾ ജനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

