Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Chiranjeevi
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightതെന്നിന്ത്യൻ സൂപ്പർ...

തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്​ജീവിക്ക്​ കോവിഡ്​

text_fields
bookmark_border

ന്യൂഡൽഹി: തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്​ജീവിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തിങ്കളാഴ്​ച രാവിലെ ട്വിറ്ററിലൂടെ താരം രോഗവിവരം പങ്ക​ുവെക്കുകയായിരുന്നു.

'തെലുങ്ക്​ ചിത്രം ആചാര്യയുടെ ഷൂട്ടിങ്​ പുനരാരംഭിക്കുന്നതി​െൻറ ഭാഗമായി കോവിഡ്​ പരിശോധന നടത്തി. നിർഭാഗ്യവശാൽ കോവിഡ്​ പോസിറ്റീവായി' താരം ട്വീറ്റ്​ ചെയ്​തു. തനിക്ക്​ രോഗലക്ഷണങ്ങൾ ഇല്ലെന്നും നിലവിൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലാ​െണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകുകയും പരിശോധനക്ക്​ വിധേയമാകുകയും ചെയ്യണം. അടുത്തുതന്നെ രോഗമുക്തി നേടിയ വിവരം പങ്കുവെക്കാമെന്നും ​അദ്ദേഹം അറിയിച്ചു.

രോഗം സ്​ഥിരീകരിക്കുന്നതിന്​ കുറച്ചുദിവസം മുമ്പ്​ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവുമായി ചിരഞ്​ജീവി കൂടിക്കാഴ്​ച നടത്തിയിരുന്നു. മുഖ്യമന്ത്രിയും താരങ്ങളും മാസ്​ക്​ ധരിക്കാതെ സംസാരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്​തിരുന്നു.

സിനിമ മേഖലയിലെ നിരവധി പേർക്ക്​ ഇതിനോടകം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. അമിതാഭ്​ ബച്ചൻ, അഭിഷേക്​ ബച്ചൻ, ഐശ്വര്യ റായ്​, ജനീലിയ ഡിസൂസ, മലൈക്ക അറോറ, അർജുൻ കപൂർ, തമന്ന, പൃഥിരാജ്​ തുടങ്ങിയവർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChiranjeeviCorona virus​Covid 19
News Summary - Chiranjeevi Tests Positive For Covid
Next Story