Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകന്നി ചിത്രത്തിന്...

കന്നി ചിത്രത്തിന് കോടികൾ! 'ജവാനി'ലെ നയൻതാരയുടെ പ്രതിഫലം

text_fields
bookmark_border
Check out the hefty fee charged by Nayanthara for Shah Rukh Khan starrer Jawan
cancel

ന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിനാണ് തിയറ്ററുകളിൽ എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ജവാൻ ഏറെ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.

ചിത്രത്തിൽ നയൻതാരയാണ് ഷാറൂഖ് ഖാന്റെ നായികയായി എത്തുന്നത്. നയൻസിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. സിനിമ റിലീസിനൊരുങ്ങുമ്പോൾ നയൻതാരയുടെ പ്രതിഫലം ആരാധകരുടെ ഇടയിൽ ചർച്ചയാവുകയാണ്. പുറത്തു പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 11 കോടിയാണ് പ്രതിഫലം. എന്നാൽ ഇത് സംബന്ധിച്ചുളള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അതേസമയം ജവാനിൽ ഷാറൂഖ് ഖാന്റെ പ്രതിഫലം 100 കോടിയാണെന്ന് തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ചിത്രത്തിൽ വില്ലനായി എത്തുന്ന വിജയ് സേതുപതിയുടെ പ്രതിഫലം 21 കോടിയാണെന്നും റിപ്പോർട്ടുകളുണ്ട്. നടന്റേയും ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ജവാൻ. നടി പ്രിയ മണിക്ക് 2 കോടി, സന്യ മൽഹോത്രയ്ക്ക് 1 കോടി എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രതിഫലം. സംഗീത സംവിധായകൻ അനിരുദ്ധിന്റെ പ്രതിഫലം 10 കോടിയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nayantharaShah Rukh Khanjawan
News Summary - Check out the hefty fee charged by Nayanthara for Shah Rukh Khan starrer Jawan
Next Story