Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൃത്യമായി നികുതി അടച്ചതിന് മോഹൻലാലിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

text_fields
bookmark_border
കൃത്യമായി നികുതി അടച്ചതിന് മോഹൻലാലിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം
cancel
Listen to this Article

കൊച്ചി: ജി.എസ്.ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടക്കുകയും ചെയ്തതിന് നടൻ മോഹൻലാലിന് കേന്ദ്ര സർക്കാറിന്റെ അഭിനന്ദനം. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് നൽകിയ സർട്ടിഫിക്കറ്റ് മോഹൻലാലിന് ലഭിച്ചു.

മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സാക്ഷ്യപത്രം നൽകിയതിന് മോഹൻലാൽ നന്ദി പറഞ്ഞു.

അഭിനന്ദനത്തിന് ഇന്ത്യൻ സർക്കാറിന് നന്ദി, ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു, ജയ് ഹിന്ദ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ആന്റണി പെരുമ്പാവൂരിന്റെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസിനും ഇത്തരത്തിൽ സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Center congratulates Mohanlal for paying tax correctly
Next Story