ഒരു ഹെയർകട്ടിന് അരലക്ഷം രൂപ; ഇതാണ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഹെയർസ്റ്റൈലിസ്റ്റ്
text_fieldsഒരു ഹെയർകട്ടിന് എത്ര രൂപ ചെലവ് വരും? 1000 കൂടിപ്പോയാൽ 2000 എന്നൊക്കെയാണ് വിചാരിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഒരു ഹെയർകട്ടിന് അരലക്ഷം രൂപ വരെയാകാം. സിനിമ താരങ്ങൾ പലരും മേക്കപ്പിനും ഹെയർകട്ടിനുമൊക്കെ വലിയ തുക ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലെ സണ്ണി ഹെയർപോർട്ട് എന്ന സലൂൺ ശൃംഖലയിലൂടെ അറിയപ്പെടുന്ന സണ്ണി വർമ നിരവധി സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഹെയർസ്റ്റൈലിസ്റ്റാണ്.
ഒരു ഹെയർകട്ടിന് 50,000 രൂപ വരെ അദ്ദേഹം ഈടാക്കുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. 2007ൽ തവെറും 50 രൂപക്ക് ഹെയർകട്ട് വാഗ്ദാനം ചെയ്തുകൊണ്ടാണ് സണ്ണി കരിയർ ആരംഭിച്ചതെന്ന് ന്യൂസ് 48 ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും വിശ്വസനീയവുമായ ഹെയർസ്റ്റൈലിസ്റ്റുകളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ഒരുപക്ഷെ അതാവും സെലിബ്രിറ്റികളെ ആകർഷിക്കാൻ കാരണം.
സർഗാത്മകതയും ആധുനിക സാങ്കേതിക വിദ്യകളും അദ്ദേഹത്തെ ഇഷ ഗുപ്ത, മല്ലിക ദുവ, കുശ കപില, ഡോളി സിങ്, തുളസി കുമാർ, നിക്കി തംബോലി, റെമോ ഡിസൂസ, ആർജെ കരിഷ്മ, പ്രിയ ബെനിവാൾ, കാജൽ അഗർവാൾ തുടങ്ങിയ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഹെയർസ്റ്റൈലിസ്റ്റാക്കി മാറ്റി. ഹെയർ ട്രാൻസ്ഫോർമേഷൻ, റെട്രോ-ഇൻസ്പയർഡ് ഹെയർസ്റ്റൈലുകൾ, ഹൈലൈറ്റുകൾ, 3ഡി ബാലയാഗ്, ടൈഗർ ഐ ബാലയാഗ്, സെലിബ്രിറ്റി മേക്കോവർ വിനോദങ്ങൾ എന്നിവ അദ്ദേഹം ചെയ്യും.
ഇന്ത്യക്ക് പുറത്തും സണ്ണിക്ക് ക്ലയന്‍റുകളുണ്ട്. യു.എസ്.എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ ക്ലയന്റുകൾക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്ത് സണ്ണി തന്റെ കഴിവുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ലണ്ടൻ, മലേഷ്യ, സിംഗപ്പൂർ, ലെബനൻ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ഹെയർസ്റ്റൈലിസ്റ്റുകളിൽ നിന്ന് പുതിയവ പഠിച്ചുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നു.
ഹെയർകട്ട്, ഹെയർ കളറിങ്, ഹെയർ എക്സ്റ്റൻഷനുകൾ, ഹെയർ ട്രീറ്റ്‌മെന്റുകൾ, നെയിൽ ആർട്ട് എന്നിവയും അദ്ദേഹത്തിന്റെ സേവനങ്ങളിൽ ഉൾപ്പെടുന്നു. ട്രെൻഡിയും സർഗാത്മകവുമായി തുടരാനുള്ള നിരന്തരമായ പരിശ്രമത്തെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന ഹെയർ ഇൻസ്പിറേഷൻ പോസ്റ്റുകൾ, നൂതനമായ ഹെയർ ആർട്ട് ആശയങ്ങൾ എന്നിവ അദ്ദേഹം തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

