Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kangana Ranuat
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightസെലിബ്രിറ്റികൾക്ക്​...

സെലിബ്രിറ്റികൾക്ക്​ നിയമം ബാധക​മല്ലേ?; മാസ്​കില്ലാതെ വിക്​ടറി ​ചിഹ്​നമുയർത്തി വിമാനത്താവളത്തിൽ കങ്കണ

text_fields
bookmark_border

മുംബൈ: വിവാദങ്ങൾക്കൊപ്പം മുന്നോട്ടുപോകുന്ന താരമാണ്​ ബോളിവുഡ്​ നടി കങ്കണ റണാവത്ത്​. താരത്തിന്‍റെ ഏറ്റവും പുതിയ വിഡിയോ ദൃശ്യങ്ങളാണ്​ ഇപ്പോൾ പുതിയ വിവാദത്തിന്​​ തുടക്കമിട്ടിരിക്കുന്നത്​.

മുംബൈ വിമാനത്താവളത്തിൽ എത്തിയ കങ്കണയുടേതാണ്​ ദൃശ്യങ്ങൾ. വിമാനത്താവളത്തിലെത്തിയശേഷം കാറിൽനിന്ന്​ പുറത്തേക്ക്​ ഇറങ്ങുന്നതും ടെർമിന​ലിലേക്ക്​ പ്രവേശിക്കുന്നതും ഒപ്പം ഫോ​ട്ടോഗ്രാഫർമാർക്കായി പോസ്​ ചെയ്യുന്നതുമാണ്​ ദൃശ്യങ്ങൾ. എന്നാൽ മാസ്​ക്​ ധരിക്കാതെയാണ്​ കങ്കണ പൊതുസ്​ഥലത്ത്​ പ്രത്യക്ഷപ്പെട്ടതെന്നാണ്​ പുതിയ വിവാദത്തിന്​ കാരണം.

കങ്കണയുടെ കൈയിൽപോലും മാസ്​ക്​ കാണാനില്ലായിരുന്നു. അതിന്​ പുറമെ ടെർമിനലിന്‍റെ പ്രവേശനകവാടത്തിൽ മാസ്​ക്​ ധരിക്കാതെ അകത്തേക്ക്​ പ്രവേശിപ്പിക്കില്ലെന്ന ബോർഡും പ്രദർശിപ്പിച്ചിട്ടുണ്ട്​. എന്നാൽ, ബോർഡിനെ അവഗണിച്ചുകൊണ്ടാണ്​ താരത്തിന്‍റെ നടത്തം. അടുത്തിടെ കോവിഡ്​ 19 രോഗബാധയിൽനിന്ന്​ രോഗമുക്തി നേടിയയാളാണ്​ കങ്കണ.

കങ്കണ മാസ്​ക്​ ധരിക്കാതെ പൊതുസ്​ഥലത്തെത്തിയതിനെതിരെ നിരവധി പേരാണ്​ പ്രതികരണവുമായി രംഗത്തെത്തിയത്​. 'തെരഞ്ഞെടുപ്പിന്​ ശേഷം രാഷ്​ട്രീയ നേതാക്കൾ വോട്ടർമാരെ അവഗണിക്കുന്നതുപോലെ കങ്കണ മാസ്​ക്​ അവഗണിക്കുന്നു' -എന്നായിരുന്നു ഒരു കമന്‍റ്​. ബോർഡും നിർദേശങ്ങളും സാധാരണക്കാർക്ക്​ മാത്ര​മാണോ ബാധകം സെലിബ്രിറ്റികൾ ഇതൊന്നും പാലി​ക്കണ്ടേ എന്ന വിമർശനവും ഉയരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana RanautBollywood Newscelebrity
News Summary - celebrities are exempt from rule Kangana Ranaut ignores no mask no entry board at airport
Next Story