Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഷ്പ ഫ്ളവറല്ലെടാ, ഫയര്‍! കുടുംബത്തിനൊപ്പം അല്ലു അർജുന്റെ ആഘോഷം- വിഡിയോ

text_fields
bookmark_border
Celebrations at Allu Arjun’s Hyderabad home: Pics, videos
cancel

അല്ലു അർജുനിലൂടെ ദേശീയ പുരസ്കാരം ടോളിവുഡിലേക്ക് എത്തിയിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത പുഷ്പയിലെ പ്രകടനമാണ് നടന് ദേശീയ പുരസ്കാരം നേടി കൊടുത്തത്. ഇതാദ്യമായിട്ടാണ് തെലുങ്ക് താരത്തിന് ദേശീയ പുരസ്കാരം ലഭിക്കുന്നത്.

അല്ലു അർജുന്റ ദേശീയ പുരസ്കാരനേട്ടം ആഘോഷമാക്കുകയാണ് തെലുങ്ക് സിനിമാ ലോകവും കുടുംബവും. നടന് അഭിനന്ദവുമായി ടോളിവുഡ് ഒന്നടങ്കം എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സന്തോഷനിമിഷം കുടുംബത്തോടൊപ്പം ആഘോഷമാക്കുന്ന അല്ലു അർജുന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പുറത്തു പ്രചരിക്കുന്ന വിഡിയോയിൽ സംവിധായകൻ സുകുമാറിനെ ആലിംഗനം ചെയ്യുന്നതും ഭാര്യ സ്നേഹ റെഡ്ഡിക്ക് സ്നേഹചുംബനം കൊടുക്കുന്നതും കാണാം. അല്ലു അർജുന്റെ പിതാവ് അരവിന്ദ്,മക്കളായ അയാൻ, അര്‍ഹ എന്നിവരും അഭിമാന നിമിഷത്തിൽ അല്ലുവിനൊപ്പം ഉണ്ടായിരുന്നു.

ചന്ദനക്കൊള്ളക്കാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ ചിത്രത്തിൽ അവതരിപ്പിച്ചത്. ഫഹദ് ഫാസിലായിരുന്നു വില്ലനായി എത്തിയത്. പാൻ ഇന്ത്യൻ ചിത്രമായ പുഷ്പക്ക് എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. പുഷ്പരാജായുള്ള അല്ലുവിന്റെ ഗെറ്റപ്പും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. സിനിമയുടെ രണ്ടാംഭാഗം ഒരുങ്ങുകയാണ്.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Celebrations at Allu Arjun’s Hyderabad home: Pics, videos
Next Story