Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

60 കോടി തട്ടി! നടി ശിൽപ ഷെട്ടിക്കും ഭർത്താവിനുമെതിരെ വഞ്ചനാകേസ്

text_fields
bookmark_border
shilpa shetty and raj kundra
cancel

നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. 60 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ച് മുംബൈ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് പരാതി നല്‍കിയത്. ദമ്പതികളുടെ സ്ഥാപനമായിരുന്ന ബെസ്റ്റ് ഡീൽ ടി.വി പ്രൈവറ്റ് ലിമിറ്റഡുമായുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടിപ്പെന്നാണ് ആരോപണം.

2015നും 2023നും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് പരാതിയിൽ പറയുന്നത്. ലോട്ടസ് ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസിന്റെ ഡയറക്ടർ കോത്താരിയാണ് പരാതി നൽകിയത്. രാജേഷ് ആര്യ എന്ന വ്യക്തിയാണ് തനിക്ക ദമ്പതികൾളഎ പരിചയപ്പെടുത്തിയതെന്ന് അദ്ദേഹം പരാതിയിൽ പറഞ്ഞു.

അന്ന് അവർ ഹോം ഷോപ്പിങ്, ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടി.വി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരുന്നു. ആ സമയത്ത് കമ്പനിയുടെ 87.6% ഓഹരികളും ദമ്പതികളുടെ കൈവശമായിരുന്നു. ദമ്പതികൾ ആദ്യം 12% പലിശക്ക് 75 കോടി രൂപയുടെ വായ്പ ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ഉയർന്ന നികുതി ഒഴിവാക്കുന്നതിനായി ഒരു നിക്ഷേപമായി ഫണ്ട് ഉപയോഗിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്നും പ്രതിമാസ വരുമാനവും മുതലിന്റെ തിരിച്ചടവും ഉറപ്പുനൽകിയെന്നും കോത്താരി അവകാശപ്പെട്ടു.

2015 ഏപ്രിലില്‍ ഏകദേശം 31.95 കോടി രൂപയുടെ ആദ്യ ഗഡു കൈമാറി. സെപ്റ്റംബറില്‍ രണ്ടാമത്തെ കരാര്‍ ഒപ്പിട്ടു. 2015 ജൂലൈ മുതല്‍ 2016 മാര്‍ച്ച് വരെ 28.54 കോടി രൂപ കൂടി കൈമാറിയതായും അദ്ദേഹം പറയുന്നു. എന്നാൽ 2016 സെപ്റ്റംബറിൽ അവർ ബെസ്റ്റ് ഡീൽ ടി.വിയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു. രാജേഷ് ആര്യ എന്ന ഇടനിലക്കാരൻ വഴി തന്റെ പണം തിരിച്ചുപിടിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് കോത്താരി ആരോപിച്ചു. നടിയും ഭർത്താവും തന്റെ ഫണ്ട് വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Case against Shilpa Shetty, husband for cheating businessman
Next Story