Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് കേസ്
text_fieldsbookmark_border
Listen to this Article
ഒറ്റപ്പാലം: നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു. തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
2017ൽ സിനിമ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടിൽ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നൽകിയെന്നാണ് പരാതി.
എസ്.പിയുടെ നിർദേശത്തെ തുടർന്ന് ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിനുശേഷമാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു.
Next Story

