
‘ബ്രേക്കിങ് ബാഡിലെ ഡോൺ ഹെക്ടർ’; മാർക്ക് മാർഗോലിസ് അന്തരിച്ചു
text_fieldsബ്രേക്കിങ് ബാഡ്, ബെറ്റർ കാൾ സോൾ തുടങ്ങിയ ലോകപ്രശസ്ത ടെലിവിഷൻ സീരീസുകൾ കണ്ടവർക്ക് മറക്കാൻ കഴിയാത്ത കഥാപാത്രമാണ് ഹെക്ടർ സലമാങ്ക. ആ വേഷം അനശ്വരമാക്കിയ പ്രശസ്ത ഹോളിവുഡ് താരം മാർക്ക് മാർഗോലിസ്(83) അന്തരിച്ചു. ന്യൂയോർക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു മരണം.
‘‘ഒരു സുഹൃത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ ഞാൻ ഇന്ന് വളരെ ദുഃഖിതനാണ്’’ - ബ്രേക്കിങ് ബാഡിലെ നായകൻ ബ്രയാൻ ക്രാൻസ്റ്റൺ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മാർക്ക് മാർഗോലിസ് ഒരു നല്ല നടനും നല്ല മനുഷ്യനുമായിരുന്നു. സെറ്റിന് പുറത്ത് രസകരമായ സ്വഭാവക്കാരനാണെങ്കിലും സെറ്റിനുള്ളിൽ (ബ്രേക്കിംഗ് ബാഡ്, യുവർ ഓണർ എന്നീ ഷോകളുടെ കാര്യത്തിൽ) ഏറെ ഭയപ്പെടുത്തിയ വ്യക്തിയാണ്. നിങ്ങളുടെ സൗഹൃദത്തിനും അസാധാരണമായ വർക്കുകൾക്കും നന്ദി. - അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ബാഡിലെ മറ്റൊരു പ്രധാന കാഥാപാത്രം അവതരിപ്പിച്ച ബോബ് ഓഡൻകിർകും അദ്ദേഹത്തിന് ആദരാഞ്ജലി നേർന്നു.
ബ്രേക്കിങ് ബാഡ് തുടർച്ചയായ ബെറ്റർ കോൾ സോൾ, സ്‌കാർഫേസ്, റിക്വയിം ഓഫ് എ ഡ്രീം, പൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
