Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീദേവി കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി!കീർത്തി സുരേഷിനെ കുറിച്ച് ബോണി കപൂർ

text_fields
bookmark_border
Boney Kapoor finds Keerthy Suresh the most attractive actress after his late wife Sridevi
cancel

നടി കീർത്തി സുരേഷിനെ പ്രശംസിച്ച് ബോളിവുഡ് നിർമാതാവ് ബോണി കപൂർ. തന്റെ ഭാര്യയും നടിയുമായ ശ്രീദേവി കഴിഞ്ഞാൽ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള അഭിനേത്രിയാണ് കീർത്തി എന്നാണ് ബോണി കപൂർ പറഞ്ഞത്. കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന മാമന്നൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കീർത്തി സുരേഷ് , ഉദയനിധി സ്റ്റാലിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാമന്നന്‍'. ചിത്രത്തിൽ ഫഹദ് ഫാസിലാണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. നടൻ വടിവേലുവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.എ.ആർ. റഹ്മാനാണ് സംഗീതം. തേനി ഈശ്വർ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ജൂൺ 2 ന് ആയിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും 27ാം വിവാഹ വാർഷികം. വിവാഹ വാർഷികത്തിൽ ശ്രീദേവിക്കൊപ്പമുള്ള ഓർമ പങ്കുവെച്ചുകൊണ്ട് ബോണി കപൂർ രംഗത്ത് എത്തിയിരുന്നു.

ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച വിയോഗമായിരുന്നു നടി ശ്രീദേവിയുടേത്. 2018 ഫെബ്രുവരി 24ന് ദുബൈയിലെ ഹോട്ടൽ മുറിയിൽ നടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ശ്രീദേവിയും കുടുംബവും ദുബൈയിൽ എത്തിയതായിരുന്നു

സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്‍റേതായ സ്ഥാനം ഉറപ്പിച്ച ആളാണ് കീർത്തി സുരേഷ്. നിർമാതാവായ സുരേഷ് കുമാറിന്‍റേയും നടി മേനകയുടേയും മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേക്കെത്തുന്നത്. മലയാളത്തിലൂടെയാണ് സിനിമാ പ്രവേശനമെങ്കിലും തെലുങ്കിലൂടേയും തമിഴിലൂടേയുമാണ് നടി പ്രേക്ഷക ശ്രദ്ധ നേടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Boney Kapoor finds Keerthy Suresh the most attractive actress after his late wife Sridevi
Next Story