മുടിയുടെ കട്ടി കൂടി, 14 കിലോ ഭാരം കുറച്ചു, ഇതിനു കാരണം പ്രിയപ്പെട്ടവളെന്ന് ബോണി കപൂർ
text_fieldsസിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. 54ാം വയസിലായിരുന്നു വിയോഗം. ഇപ്പോഴിത ശ്രീദേവി തന്നിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് പറയുകയാണ് ഭർത്താവും നിർമാതാവുമായ ബോണി കപൂർ. തന്റെ ഫിറ്റ്നസിന് പിന്നിൽ ശ്രീദേവിയാണെന്നാണ് ബോണി കപൂർ പറയുന്നത്.
പുതിയ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് ബോണി ശ്രീദേവിയെക്കുറിച്ച് എഴുതിയത്. ' എന്റെ മുടിയുടെ കട്ടി കൂടി. എന്നെ കാണാൻ കുറച്ചു കൂടി മികച്ചതായി തോന്നുന്നു. ഇതിനോടകം തന്നെ 14 കിലോ കുറച്ചു. ഇനി എട്ട് കിലോ കൂടി. ഇതിനായുള്ള എന്റെ പ്രചോദനം എന്റെ പ്രിയപ്പെട്ടവളാണ്. അവളുടെ കല എന്റെ പിന്നിലുണ്ട്. അവളുടെ വിചാരങ്ങൾ എപ്പോഴും എന്നോടൊപ്പമുണ്ട്- ബോണി കപൂർ കുറിച്ചു.
2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ വിയോഗം.ശ്രീദേവി കടുത്ത ഡയറ്റ് പിന്തുടര്‍ന്നിരുന്നെന്നും അതു മൂലം പലവട്ടം തളർന്നു വീണിട്ടുണ്ടെന്നും ബോണി കപൂർ മുമ്പൊരിക്കൽ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'ശ്രീദേവിയുടേത് ഒരു അപകട മരണമായിരുന്നു.മരണത്തില്‍ യാതൊരു വിധത്തിലുളള കള്ളക്കളികളും നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നുണ പരിശോധന അടക്കമുളള പല വിധത്തിലുളള നടപടികളിലൂടെ ഞാന്‍ കടന്ന് പോയി.
മരണ സമയത്ത് കടുത്ത ഡയറ്റ് ആയിരുന്നു ശ്രീദേവി പിന്തുടര്‍ന്നിരുന്നത്. പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. കാഴ്ചയില്‍ നന്നായിരിക്കണമെന്ന് അവള്‍ക്കുണ്ടായിരുന്നു. ശരീരം നല്ല രീതിയില്‍ വേണം എന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു, എങ്കിലേ സ്‌ക്രീനില്‍ നന്നായിരിക്കൂ എന്ന് അവള്‍ കരുതി. വിവാഹത്തിന് ശേഷം പല തവണ ശ്രീദേവിക്ക് ബോധക്ഷയം ഉണ്ടായിട്ടുണ്ട്. ബി.പി കുറയുന്ന പ്രശ്‌നം ഉണ്ടായിരുന്നു.സെറ്റുകളിലും തളർന്നു വീണിട്ടുണ്ട്. ഉപ്പില്ലാത്ത ഭക്ഷമായിരുന്നു ശ്രദേവി പലപ്പോഴും കഴിച്ചിരുന്നത്. ഭക്ഷണത്തില്‍ കുറച്ച് ഉപ്പ് ഉള്‍പ്പെടുത്താന്‍ ശ്രീദേവിയോട് പറയണമെന്ന് ഡോക്ടറോട് നിര്‍ബന്ധിക്കുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അവള്‍ അത് ഗൗരവമായി എടുത്തില്ല. ഇത് ഇത്രയും ഗുരുതര പ്രശ്‌നമാണ് എന്ന് കരുതിയില്ല- ബോണി കപൂര്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

