മുംബൈ: നീലചിത്ര നിർമാണ കേസുമായി ബന്ധെപ്പട്ട് ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ അപകീർത്തികരമായ ലേഖനങ്ങളും വിഡിയോകളും പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ ശിൽപ ഷെട്ടി കോടതിയിൽ. ശിൽപ ഷെട്ടിയുടെ മക്കളുടെ സ്വകാര്യതയിലും സുരക്ഷയിലും കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ശിൽപ ഷെട്ടിയുടെ ഹരജി പരിഗണിക്കുകയായിരുന്നു ബോംബെ കോടതി.
നീലചിത്ര നിർമാണ വിതരണ കേസിൽ ജൂലൈയിലാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. സെപ്റ്റംബർ 20ന് കോടതി ജാമ്യം അനുവദിച്ചിരുന്നു. 'ശിൽപ ഷെട്ടിയെക്കുറിച്ച് എനിക്ക് ആശങ്കയില്ല. അവർ സ്വയം കാര്യങ്ങൾ കൈകാര്യം െചയ്യും. അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികളെക്കുറിച്ചാണ് കൂടുതൽ ആശങ്ക. കുട്ടികളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള മാധ്യമറിപ്പോർട്ടുകൾ ആശങ്കയുയർത്തുന്നു' -ജസ്റ്റിഡ് ഗൗതം പേട്ടൽ പറഞ്ഞു.
രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം മാധ്യമങ്ങളുടെ പ്രധാനശ്രദ്ധാകേന്ദ്രമായിരുന്നു ശിൽപ ഷെട്ടിയും കുട്ടികളും. കുട്ടികളുടെ ഉൾപ്പെടെ വ്യക്തിജീവിതത്തെ മാനിക്കാത്തതായിരുന്നു ഈ മാധ്യമ റിേപ്പാർട്ടുകളെന്നും ശിൽപയുടെ പരാതിയിൽ പറയുന്നു.
അതേസമയം മാധ്യമ റിപ്പോർട്ടുകൾ വിലക്കണമെന്ന ശിൽപയുടെ ആവശ്യം കോടതി നിരസിച്ചു. എങ്കിലും മൂന്ന് സ്വകാര്യവ്യക്തികൾ യുട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോകൾ നീക്കം ചെയ്യണമെന്നും വീണ്ടും അപ്ലോഡ് ചെയ്യരുതെന്നും കോടതി നിർേദശിച്ചു. സ്വകാര്യ വ്ലോഗർമാരെയും ബ്ലോഗർമാരെയും മാധ്യമ സ്ഥാപനങ്ങളെയും കോടതി തരംതിരിച്ച് ചൂണ്ടിക്കാട്ടുകയും ചെയ്തു. പരമ്പരാഗത മാധ്യമങ്ങൾ യുക്തിസഹമായ ഉപദേശങ്ങൾ സ്വീകരിക്കും. എന്നാൽ ബ്ലോഗർമാരെക്കുറിച്ച് അങ്ങനെ പറയാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ പരാമർശം.
തുടർന്ന് ശിൽപ ഷെട്ടിയുടെ അഭിഭാഷക സംഘത്തോട് സ്വകാര്യ വ്ലോഗർമാർ/േബ്ലാഗർമാർ എന്നിവരെയും പരമ്പരാഗത മാധ്യമങ്ങളെയും രണ്ടായി കാണണമെന്നും കോടതി നിർദേശിച്ചു. കേസ് ഒക്ടോബർ ഒന്നിന് വീണ്ടും പരിഗണിക്കും.