കൊച്ചിയുടെ മനം കവർന്ന് ബോളിവുഡ് സംഗീതജ്ഞൻ അമീൻ ഖാൻ
text_fieldsഅമീൻ ഖാൻ, മെഹ്താബ് അസീം, സാദിഖ് സാജ് എന്നിവർ ചേർന്ന് ഗാനങ്ങൾ ആലപിക്കുന്നു
മട്ടാഞ്ചേരി: കൊച്ചിയിലെ സംഗീത പ്രേമികളുടെ മനം കവർന്ന് ബോളിവുഡ് സംഗീതജ്ഞൻ അമീൻ ഖാൻ. വോയ്സ് ഓഫ് മെലഡിയും കൊച്ചിൻ മ്യൂസിക് സോണും സംയുക്തമായി കൊച്ചങ്ങാടി എം.ജെ. സക്കരിയ സേട്ട് ഹാളിൽ സംഘടിപ്പിച്ച സംഗീത സന്ധ്യയിലാണ് അമീൻ ഖാൻ ഗാനാലാപനത്തിലൂടെയും സംഗീത ഉപകരണങ്ങളിൽ ഈണങ്ങൾ മീട്ടിയും ആസ്വാദകരുടെ മനസിൽ കുളിർമഴ പെയ്യിച്ചത്. 15 ഓളം വാദ്യോപകരണങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള അമീൻ ഖാൻ നിരവധി ബോളിവുഡ് സിനിമകൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.
ഷോലേ എന്ന സിനിമയുടെ ടൈറ്റിൽ ഗാന ഗിറ്റാർ, മാൻഡലിൻ, ഫ്ലൂട്ട് എന്നീ വാദ്യോപകരണങ്ങളിൽ അവതരിപ്പിച്ചാണ് പരിപാടി ആരംഭിച്ചത്. തുടർന്ന്, പിന്നണി ഗായിക മെഹ്താബ് അസീമിനൊപ്പം ചേർന്ന് ‘എക് പ്യാർക്ക നഗ്മാഹേ’ എന്ന യുഗ്മഗാനം ആലപിച്ച് ഗാനസന്ധ്യക്ക് തുടക്കമിട്ടു. മുഹമ്മദ് റഫിയുടെ സുഹാനി രാത് ഡൽചുക്കി എന്ന ഗാനം അമീൻ ഖാൻ ആലപിച്ചപ്പോൾ നീണ്ട കരഘോഷമാണ് ഉയർന്നത്. സാദിഖ് സാജ്, സിറാജ്, സ്വാലിഹ, ആലിയ, നബീല തുടങ്ങിയവരും ഗാനങ്ങൾ ആലപിച്ചു. കൊച്ചി നഗരസഭ മുൻ പ്രതിപക്ഷ നേതാവ് കെ.ജെ.ആൻറണി, സമദ് റാക്ക്, ഷക്കീൽ സേട്ട്, വി.വൈ നാസർ, ആത്മാനന്ദറാവു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

