നടി കാമിനി കൗശൽ അന്തരിച്ചു
text_fieldsമുംബൈ: മുതിർന്ന ബോളിവുഡ് നടി കാമിനി കൗശൽ അന്തരിച്ചു. 98 വയസ്സായിരുന്നു. ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന അവർ ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സിനിമ ജീവിതം നയിച്ചു. 1946ൽ നീച്ച നഗർ എന്ന ചിത്രത്തിലൂടെയായിരുന്നു കാമിനിയുടെ അരങ്ങേറ്റം. ആദ്യ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ഈ ചിത്രം, പാം ഡി'ഓർ നേടിയ ഏക ഇന്ത്യൻ ചിത്രമായി തുടരുന്നു.
ലോഹോറിൽ ജനിച്ച താരത്തിന്‍റെ യഥാർഥ പേര് ഉമ കശ്യപ് എന്നായിരുന്നു. പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്ന അവരുടെ പിതാവ് ശിവറാം കശ്യപ് ഇന്ത്യൻ ശാസ്ത്ര മേഖലകളിലെ പ്രധാന വ്യക്തികളിൽ ഒരാളാണ്. കുതിരസവാരി, ഭരതനാട്യം, നീന്തൽ, കരകൗശലവസ്തുക്കൾ എന്നിവയുൾപ്പെടെ കാര്യങ്ങൾ കാമിനി ബാല്യത്തിൽ തന്നെ പഠിച്ചു. റേഡിയോ നാടകങ്ങളിലും അവർ പങ്കെടുത്തിരുന്നു. ഇത് സ്വാഭാവിക അഭിനയവും ശബ്ദ മോഡുലേഷനും വികസിപ്പിക്കാൻ അവരെ സഹായിച്ചു.
നീച്ച നഗറിന്‍റെ സംവിധായകൻ ചേതൻ ആനന്ദാണ് കാമിനി കൗശൽ എന്ന പേരിട്ടത്. ഉമ ആനന്ദ് എന്ന നടിയുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കാനായിരുന്നു പേര് മാറ്റം. പിന്നീട്, ദിലീപ് കുമാർ, രാജ് കപൂർ, ദേവ് ആനന്ദ്, അശോക് കുമാർ തുടങ്ങി നിരവധി ഇതിഹാസ നടന്മാരോടൊപ്പം അവർ പ്രവർത്തിച്ചു. ദിലീപ് കുമാറുമായുള്ള അവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

