‘ഞാൻ ബോബി ഡിയോൾ ആണ്, ദയവായി ഒരു അവസരം തരൂ’ -മോശം കാലത്ത് പല വാതിലുകളും മുട്ടിയിരുന്നുവെന്ന് നടൻ
text_fieldsബോബി ഡിയോൾ
കരിയറിലെ ഉയർച്ചയും താഴ്ചയും എങ്ങനെ നേരിടണമെന്നതിന് ഉദാഹരണമാണ് ബോളിവുഡ് നടൻ ബോബി ഡിയോളിന്‍റെ സിനിമാ ജീവിതം. ആശ്രം, ക്ലാസ് ഓഫ് 83, ലവ് ഹോസ്റ്റൽ, ആനിമൽ എന്നീ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അദ്ദേഹം തിരിച്ചു വരവ് നടത്തിയത്. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ തന്‍റെ മോശം കാലത്തെ എങ്ങനെ മറികടന്നു എന്ന് പറയുകയാണ് ബോബി ഡിയോൾ.
"എല്ലാ അഭിനേതാക്കളും ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഞാൻ കരുതുന്നു, അത് ഈ തൊഴിലിന്റെ ഭാഗമാണ്. കാരണം, ഒന്നും ശാശ്വതമായി നിലനിൽക്കില്ല. എന്നാൽ, ഒരിക്കലും പ്രതീക്ഷ കൈവിടരുത്, ശ്രമിച്ചുകൊണ്ടിരിക്കുക. എല്ലാവരും അച്ചടക്കം പാലിക്കുകയും അവരുടെ ജോലിയെ ബഹുമാനിക്കുകയും വേണം" -ബോബി ഡിയോൾ പറഞ്ഞു.
ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായുള്ള ശ്രമങ്ങളിൽ താൻ ശരിക്കും വിശ്വസിക്കുന്നെന്നും കഠിനാധ്വാനം ചെയ്താൽ ലക്ഷ്യം ദൂരെയാണെങ്കിലും നിങ്ങൾ ലക്ഷ്യത്തിലേക്ക് അടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹായിക്കാൻ ആരുമില്ലെന്ന് തിരിച്ചറിയുമ്പോൾ യാത്ര എളുപ്പമാകുമെന്ന് അദ്ദേഹം പറഞ്ഞു.
തുടങ്ങിയപ്പോൾ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ആളുകൾ അവസരങ്ങൾ വാഗ്ദാനം ചെയ്യുമായിരുന്നെന്നും പിന്നീട് അഭിനേതാക്കളുടെ എണ്ണം വർധിച്ചതായും അദ്ദേഹം പറയുന്നു. അവസരങ്ങൾക്കായി ആളുകളെ സമീപിക്കാൻ തനിക്ക് മടിയില്ല. അതിൽ യാതൊരു പ്രശ്നവുമില്ല.
പല വാതിലുകളിലും മുട്ടി, താൻ ബോബി ഡിയോൾ ആണെന്നും ദയവായി അവസരങ്ങൾ തരൂ എന്നും പറഞ്ഞു. അതിൽ തെറ്റൊന്നുമില്ലെന്ന് കരുതുന്നു, കാരണം ജോലി ആവശ്യമാണ്. കുറഞ്ഞത് ബോബി ഡിയോൾ എന്നെ കാണാൻ വന്നിരുന്നുവെന്ന് അവർ ഓർമിക്കും. ഇത് ചിലപ്പോൾ അവസരങ്ങൾ ലഭിക്കാൻ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

