Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഗീതജ്ഞൻ ദലേർ മെഹന്തിയോട് മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി സുബോധ് ഉനിയാൽ; 'കലാകാരന്മാരുടെ ആത്മാഭിമാനം പ്രധാനം': മികാ സിങ്

text_fields
bookmark_border
Daler Mehndi, Subodh Uniyal
cancel
camera_alt

ദലേർ മെഹന്തി, സുബോധ് ഉനിയാൽ

ന്യൂഡൽഹി: പ്രശസ്ത പഞ്ചാബി സംഗീതജ്ഞൻ ദലേർ മെഹന്തിയെ വേദിയിൽ വെച്ച് പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ ഉത്തരാഖണ്ഡ് ബിജെപി മന്ത്രി സുബോധ് ഉനിയാൽ മാപ്പ് പറഞ്ഞു. ടെലിഫോൺ സംഭാഷണത്തിലൂടെയാണ് മന്ത്രി ദലേർ മെഹന്തിയോട് മാപ്പപേക്ഷിച്ചത്. വിഷയം വലിയ വിവാദമായതിനെ തുടർന്ന് ദലേറിന്റെ സഹോദരനും ഗായകനുമായ മികാ സിങ്ങിന്റെ ടീം ഇരുവരും തമ്മിലുള്ള വിഷയം ഒത്തുതീർപ്പായതായി സ്ഥിരീകരിച്ച് ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കി.

ഓക്ടോബർ 18ന് ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിൽ നടന്ന 'കുഞ്ചാപുരി ദേവി മേള'യിലാണ് വിവാദപരമായ സംഭവം നടന്നത്. ദലേർ മെഹന്തി വേദിയിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ, ഉത്തരാഖണ്ഡ് കാബിനറ്റ് മന്ത്രിയായ സുബോധ് ഉനിയാൽ സ്റ്റേജിലേക്ക് കയറിച്ചെല്ലുകയും ഗായകൻ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് പരുപാടി ഇടക്കുവെച്ച് തടസ്സപ്പെടുത്തുകയുമായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുകയും ചെയ്തു.

അതേസമയം, ദലേർ മെഹന്തി മദ്യപിക്കാറില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് അദ്ദേഹം പരിപാടിക്കെത്തിയതെന്നും വ്യക്തമാക്കി ചലച്ചിത്ര-സംഗീത മേഖലയിലെ പ്രമുഖർ രംഗത്തെത്തി. അനുപം ഖേർ, കപിൽ ശർമ്മ, രാജ്പാൽ യാദവ് തുടങ്ങിയവർ ദലേർ മെഹന്തിക്ക് പിന്തുണ പ്രഖ്യാപിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (X) മികാ സിങ് മന്ത്രിയുടെ പെരുമാറ്റത്തെ ശക്തമായി അപലപിച്ചു. 'വേദിയിൽ മന്ത്രി സംസാരിച്ച രീതി തികച്ചും അപക്വവും അനാദരവ് നിറഞ്ഞതുമാണ്. ഒരു കലാകാരൻ ഏത് സാഹചര്യത്തിലും ബഹുമാനം അർഹിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലേക്ക് കലാകാരന്മാർ വരുന്നത് അവസാനിപ്പിക്കാനാണോ മന്ത്രി ആഗ്രഹിക്കുന്നത്?" എന്ന് മികാ ചോദ്യമുന്നയിച്ചു. കൂടാതെ, പൊതുപദവിയിലിരിക്കുന്നവർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വിവാദങ്ങൾ ശക്തമായതോടെ സുബോധ് ഉനിയാൽ ഫോണിലൂടെ ദലേർ മെഹന്തിയെ വിളിച്ച് മാപ്പുപറയുകയായിരുന്നു. മന്ത്രിയുടെ മാപ്പപേക്ഷയെ സ്വാഗതം ചെയ്തുകൊണ്ട് മികാ സിങ്ങിന്റെ ടീം രംഗത്തുവന്നു. 'ദുരനുഭവത്തിൽ ദലേർ മെഹന്തി പാജിയോട് സുബോധ് ഉനിയാൽ ജി ഫോണിലൂടെ മാപ്പുപറഞ്ഞ നടപടിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കലാകാരന്മാരെയും അവരുടെ ആത്മാഭിമാനത്തെയും ബഹുമാനിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യൻ സംഗീത ലോകത്തിന് വലിയ സംഭാവനകൾ നൽകിയ മുതിർന്ന കലാകാരനാണ് ദലേർ പാജി. എല്ലാ കലാകാരന്മാരും അർഹിക്കുന്ന ബഹുമാനം പരസ്പരം നൽകേണ്ടതുണ്ട്. ഈ പ്രശ്നം ഇതോടെ അവസാനിക്കുമെന്നും പരസ്പര ബഹുമാനത്തോടെ എല്ലാവർക്കും മുന്നോട്ട് പോകാനാകുമെന്നും പ്രതീക്ഷിക്കുന്നു.' മികാ സിങ്ങിന്റെ ടീം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP Minister Subodh Uniyal Apologizes to Singer Daler Mehndi
Next Story