ഈ ട്രോൾ ലാലേട്ടൻ തന്നെ ഇട്ടോളാൻ പറഞ്ഞതാണ്, ഞങ്ങൾ പ്രതീക്ഷിച്ചില്ല; തുടരുമിലെ ട്രോളിനെ കുറിച്ച് ബിനു പപ്പു
text_fieldsതരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രമാണ് തുടരും. നടൻ എന്ന നിലയിലും സ്റ്റാർ എന്ന നിലയിലും മലയാളത്തിന്‍റെ മോഹൻലാലിന്‍റെ വമ്പൻ തിരിച്ചുവരവാണ് തുടരുമിലുടെ നടക്കുന്നത്. മോഹൻലാലിന്‍റെ സെൽഫ് ട്രോളുകൾക്കും മറ്റ് കോമഡികൾക്കും മികച്ച റെസ്പോൺസാണ് തിയറ്ററിൽ നിന്നും ലഭിച്ചത്. ഒരുപാട് സെൽഫ് ട്രോളുകൾ സീനുകൾ ചിത്രത്തിൽ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്.
അത്തരത്തിൽ ഉപയോഗിച്ച ഒരു രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു. തുടരുമിൽ ഒരു പ്രധാന റോളിലെത്തിയ ബിനു പപ്പു സഹ സംവിധായകൻ കൂടിയാണ്. ചിത്രത്തിലെ 'വെട്ടിയിട്ട വാഴത്തണ്ട്' എന്ന ഡയലോഗ് മോഹൻലാലിൻ്റെ സജഷനായിരുന്നെന്നാണ് ബിനു പപ്പു പറയുന്നത്. 'കഞ്ഞിയെടുക്കട്ടേ' എന്ന ഡയലോഗ് മാത്രമേ സ്ക്രിപ്റ്റിലുണ്ടായിരുന്നുള്ളൂവെന്ന് ബിനു പപ്പു പറഞ്ഞു. ട്രോൾ ഡയലോഗായതിനാൽ മോഹൻലാൽ അത് പറയാൻ സമ്മതിക്കുമോ എന്ന ടെൻഷനുണ്ടായിരുന്നെന്നും എന്നാൽ അദ്ദേഹത്തിന് അതൊന്നും പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് ബിനു പപ്പു കൂട്ടിച്ചേർത്തു.
'വെട്ടിയിട്ട വാഴത്തണ്ട്' എന്ന ഡയലോഗ് കൂടെ ചേർത്താൽ നന്നാകില്ലേ എന്ന് മോഹൻലാൽ ചോദിച്ചെന്നും തങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ലായിരുന്നെന്നും ബിനു പപ്പു പറഞ്ഞു. സ്വയം ട്രോളാൻ മോഹൻലാലിനെപ്പോലൊരു നടൻ തയാറാകുക എന്നത് വലിയ കാര്യമാണെന്നും ബിനു പപ്പു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.
'ഈ പടത്തിൽ ശോഭന മാമിനെക്കൊണ്ട് കഞ്ഞിയെടുക്കട്ടേ എന്ന് ചോദിപ്പിച്ചത് തരുണിന്റെ ഐഡിയയായിരുന്നു. ഒരു ട്രോൾ പോലെയാകുമല്ലോ എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാൽ സാർ ഇത് എങ്ങനെയെടുക്കുമെന്ന ടെൻഷുണ്ടായിരുന്നു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ 'ആഹാ, ഇത് കൊള്ളാമല്ലോ' എന്നായിരുന്നു ലാലേട്ടൻ പറഞ്ഞത്.
കുഴപ്പമൊന്നുമില്ലെന്ന് കണ്ടപ്പോൾ എനിക്കും തരുണിനും ആശ്വാസമായി. അപ്പോഴാണ് ലാലേട്ടൻ 'മോനേ, നമുക്ക് ആ 'വെട്ടിയിട്ട വാഴത്തണ്ട്' ഡയലോഗ് കൂടെ ചേർത്താലോ, ഈ ക്യാരക്ടർ കിടക്കുകയല്ലേ, നന്നായിരിക്കും' എന്ന് പറഞ്ഞത്. ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല. സംഗതി പുള്ളി സ്വയം ട്രോളുകയാണ്. അതിൽ ഫൺ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. സ്വയം ട്രോളാൻ അദ്ദേഹത്തെപ്പോലൊരു നടൻ തയാറാകുന്നത് വലിയ കാര്യമാണ്,' ബിനു പപ്പു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

