ഇന്ധനവിലയെ ട്രോളി ബിനീഷ് ബാസ്റ്റിൻെറ സൈക്കിളോടിക്കൽ മൂവ്
text_fieldsകൊച്ചി: പെട്രോൾ, ഡീസൽ വിലവർധനക്കെതിെര നാടെങ്ങും പലതരത്തിെല പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ നടൻ ബിനീഷ് ബാസ്റ്റിനും രംഗത്ത്. സൈക്കിളിലേറിയാണ് നടൻ ഇന്ധനവില വർധനക്കെതിരെ ട്രോളി മുന്നോട്ടുവന്നത്.
ചുവപ്പ് ഷെർവാണി ധരിച്ച് പഴയൊരു സൈക്കിളിൽ യാത്ര ചെയ്യുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് തെൻറ പ്രതിഷേധം ബാസ്റ്റിൻ അറിയിച്ചു. 'ടീമേ.. പെട്രോള്‍ നമ്മളോടാ കളി..ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരുലിറ്റർ വെള്ളം കുടിച്ചാൽ 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്' എന്ന കാപ്ഷനുൾെപ്പടെയാണ് പോസ്റ്റ്. നിരവധി പേർ ഇതിനുകീഴെ സൈക്കിളോടിക്കുന്ന ചിത്രങ്ങൾ കമൻറ് ചെയ്തിട്ടുണ്ട്.
സൈക്കിളിൽ ചുറ്റുന്ന മോദിയുടെ ചിത്രം വരെ ചിലർ ചേർത്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ഫോട്ടോ വൈറലായി. ടീമേ എന്നാണ് നടൻ തെൻറ ആരാധകരെയും സുഹൃത്തുക്കളെയും അഭിസംബോധന ചെയ്യാറുള്ളത്. ഇതേ വാക്കുപയോഗിച്ചാണ് പലരും മറുപടി നൽകുന്നതും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

