ജംഗിൾ സഫാരിക്കിടയിലെ ആഫ്രിക്കൻ ആനയുമായുള്ള ഭയാനക അനുഭവം പങ്കുവെച്ച് ബിഗ് ബി
text_fieldsഅമിതാഭ് ബച്ചൻ
മുംബൈ: ബോളിവുഡിന്റെ വെറ്ററൻ മെഗാസ്റ്റാറായ അമിതാഭ് ബച്ചൻ ക്വിസ് അധിഷ്ഠിയ ജനപ്രിയ റിയാലിറ്റി ഷോയായ കോൻ ബനേഗാ ക്രോർപതിയുടെ േഫ്ലാറിലാണ് ജംഗിൾ സഫാരിക്കിടെ ആഫ്രിക്കൻ ആനയിൽ നിന്നുണ്ടായ ഭയാനക അനുഭവം പങ്കുവെച്ചത്. ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിന്റെ ഒരു പുതിയ പ്രൊമോ ചൊവ്വാഴ്ച നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. ആഫ്രിക്കയിലെ തന്റെ സുഹൃത്തുക്കളോടൊത്ത് മറ്റൊരാൾ ശല്യപ്പെടുത്തിയ ആനയെ കൈകാര്യം ചെയ്ത രീതിയും വിവരിക്കുന്നുണ്ട്.
ആഫ്രിക്കയിലെ സഫാരിപാർക്കിലേക്ക് വന്യമൃഗങ്ങളെ കാണാനായി പോകുമ്പോൾ വഴിയിൽ നിരനിരയായി വാഹനങ്ങൾ കിടക്കുന്നു. ഒരുവേള ആശ്ചര്യത്തോടെ ഞാനും ചോദിച്ചു കാട്ടിലും ട്രാഫിക് ജാമോ? അന്വേഷിച്ചപ്പോൾ വഴിയിൽ തടസ്സമായി ഒരു കൊമ്പൻ നിൽക്കുന്നുണ്ട് എന്നു പറഞ്ഞു. അത് പോയാൽ മാത്രമേ മുന്നോട്ടുപോകാൻ സാധിക്കൂ. നിരയിൽ ഞങ്ങളും നിശ്ശബ്ദരായി കിടന്നു.
അതിനിടെ വിനോദസഞ്ചാരികളുമായി മറ്റൊരു കാർ വരിയിൽ നിന്ന് മാറി ആനയെ മറികടക്കാനായി കാർ വേഗത്തിൽ മുന്നോട്ടെടുത്തു. ആനക്ക് അത് ഒട്ടും ഇഷ്ടപ്പെടാത്ത രീതിയിൽ അക്രമാസക്തനായി ആ കാറിൽ തള്ളി. പിന്നെ ആന മറ്റ് വിനോദസഞ്ചാരികളുടെ കാറിനു നേരെ പാഞ്ഞടുക്കാൻ തുടങ്ങി. ഞങ്ങൾക്ക് മുന്നിൽ ഏറെനേരമായി കിടന്നിരുന്ന കാർ മുന്നോട്ട് ഓടിച്ചുപോയി. ആന തുമ്പിക്കൈ കൊണ്ട് കാർ തട്ടിയിടാൻ ശ്രമിച്ചു. പിന്നീട് തിരിഞ്ഞ ആന നിരയായി കിടക്കുന്ന കാറുകളുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു.
ഒരേ സമയം എല്ലാ കാറുകളും റിവേഴ്സ് ഗിയറിലാക്കി പിറകോട്ട് പാഞ്ഞു. ഏതാണ്ട് അഞ്ചുമൈൽ ദൂരം വരെ ആന കാറുകളെ പിന്തുടർന്നു. അവസാനം ആഫ്രിക്കൻ റേഞ്ചേഴ്സ് എത്തി കൊമ്പനെ വഴിതിരിച്ച് അവന്റെ ഭാര്യായായ പിടിയാനയുടെ അടുത്തെത്തിച്ച് ഞങ്ങളെ രക്ഷിക്കുകയായിരുന്നു ബിഗ് ബി പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

