Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസ്ക്കുള്ളതുകൊണ്ട് സഞ്ജുവിനെ ആർക്കും മനസിലായില്ല; അത് വലിയ സ്വാതന്ത്ര്യമായിരുന്നു-ബേസിൽ ജോസഫ്

text_fields
bookmark_border
Basil  Joseph  Opens Up About  Calicut Beach Viral Video With  Sanju  Samson
cancel

സഞ്ജു സാംസണും ബേസിൽ ജോസഫും അടുത്ത സുഹൃത്തുക്കളാണ്. ഒന്നിച്ചുള്ള ഇവരുടെ രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കാറുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് ബീച്ചിൽ 'കൊമ്പും വാളുമായി' നിൽക്കുന്ന സഞ്ജുവിന്റെ വിഡിയോ വൈറലായിരുന്നു. ബേസിലായിരുന്നു ഇത് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഇപ്പോഴിതാ വൈറൽ വിഡിയോക്ക് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് ബേസിൽ. കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് സഞ്ജു കോഴിക്കോട് എത്തിയതെന്നും മാസ്ക് വെച്ച് ബീച്ചിലെത്തിയതുകൊണ്ട് ആർക്കും മനസിലായില്ലെന്നും ബേസിൽ പറഞ്ഞു. ഇത് വലിയ സ്വാതന്ത്ര്യം നൽകിയെന്നും താരം കൂട്ടിച്ചേർത്തു.

കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് കോഴിക്കോട് എത്തുന്നത്. സഞ്ജു ബ്രേക്ക് എടുക്കാനായി നാട്ടിൽ എത്തിയതായിരുന്നു. രാത്രി മാസ്ക് വെച്ച് പുറത്ത് ഇറങ്ങിയതുകൊണ്ട് ആർക്കും മനസിലായില്ല. അത് വലിയ സ്വാതന്ത്ര്യമായിരുന്നു. അന്ന് ബീച്ചിലൂടെ ഞങ്ങൾ വെറുതെ നടന്നു. കുട്ടികളെ പോലെ കളിച്ചു. ഇതൊക്കെ കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം സഞ്ജു തിരിച്ചുപോയി -ബേസിൽ ജോസഫ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Basil Joseph Opens Up About Calicut Beach Viral Video With Sanju Samson
Next Story